കുട്ടിഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. 4 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മത്സരാര്ഥികളായി എത്തുന്നത് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ വേദിയിൽ എത്തുന്നത്.
ഈ കുട്ടികുറുമ്പുകളുടെ ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ സിതാര , മഞ്ജരി സംഗീതസംവിധായകരായ സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ എന്നിവരാണ് . കൂടാതെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചലച്ചിത്ര താരങ്ങളായ നിഖില വിമൽ , ഗായിക നിത്യ മാമൻ തുടങ്ങി നിരവധി പ്രമുഖർ ഈ വേദിയിൽ എത്തും. സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ഷോയുടെ അവതാരകനായി എത്തുന്നത് ജുവൽ മേരിയും ബിഗ് ബോസ്സ് ഫെയിം കുട്ടി അഖിലുമാണ് .
സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 യുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗായിക സുജാത മോഹൻ , ഹരിചരൻ, നാഷണൽ അവാർഡ് വിന്നർ നാഞ്ചിയമ്മ , ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി , വിധികർത്താക്കളായ സ്റ്റീഫൻ ദേവസ്സി , സിതാര , മഞ്ജരി , കൈലാസ് മേനോൻ , ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .
സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ചലച്ചിത്രതാരം സസ്തികയുടെ ഡാൻസും സ്റ്റീഫൻ ദേവസ്സിയും മകൻ ഷോൺ ദേവസ്സിയും ചേർന്നൊരുക്കിയ മ്യൂസിക്കൽ ഫ്യൂഷനും ഗായകരയുടെ സുജാത മോഹൻ , മധുശ്രീ നാരായണൻ , ഹരിചരൻ , നഞ്ചിയമ്മ , സിതാര , മഞ്ജരി , സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും പ്രേക്ഷകർക്ക് മുന്നിൽ എത്തും.
സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ലോഞ്ച് ഇവന്റ് ഒക്ടോബര് 30 ഞാറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . കുട്ടികുരുന്നുകളുടെ കുറുമ്പും പാട്ടുകളുമായി ” സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ” ഒക്ടോബര് 31 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More