വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവൻ. പൂർണമായും ഒരു മിസ്റ്ററി ത്രില്ലറായി നിർമിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു ഡെലിവറി ബോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുകിയിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങൾ ആയി ആണ് പുറത്തിറക്കുന്നത്.ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്.
സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ശിവലിംഗത്തിന്റെ സംവിധാന മികവിൽ ഒരുകിയിരിക്കുന്ന ഹ്രസ്വ ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് പീവീസ് മീഡിയയാണ്. ചുരുങ്ങിയ കഥാപാത്രങ്ങളെ മാത്രം ഉൾകൊള്ളിച്ചു നിർമിച്ചിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ശിവ ഹരിഹരൻ, അഷ്‌കർ അലി, ദിലീപ് മോഹനൻ, വൈഷ്ണവി എന്നിവരാണ്. ജിഷ്ണു സുനിലിന്റെ സംഗീതവും സുഭാഷ് കുമാരസാമിയുടെ സിനിമട്ടോഗ്രാഫിയും ഹ്രസ്വ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. അഖിൽരാഗ്, അജ്മൽ റഹ്മാൻ കൂട്ടുകെട്ടാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വിഷ്ണു രഘുവും രാകേഷ് ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിലെ ശബ്‍ദ സംയോജനം നൽകിയത്.
ഷൂട്ടിംഗിന് ശേഷം പോസ്റ്റ് പ്രൊഡക്ഷൻ നടത്താനുള്ള ബുദ്ധിമുട്ടിനിടയിൽ പീവീസ് മീഡിയ ആണ് സഹായമായി എത്തിയത് എന്ന് ചിത്രത്തിന്റെ പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ നിരവധി പ്രതിപകളെ ഇതിനോടകം തന്നെ പീവീസ് മീഡിയയ്ക്ക് സഹായിക്കാൻ സാധിക്കുന്നുണ്ട് എന്നും അവർ പറഞ്ഞു വയ്ക്കുന്നു. ഹ്രസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗവും അധികം വൈകാതെ തന്നെ പുറത്തിറക്കനുള്ള തയാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More