സ്റ്റാര്‍ വിജയ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് മലയാളത്തില്‍ അവതരിപ്പിക്കുകയാണ് ജനപ്രിയ ചാനലായ ഏഷ്യാനെറ്റ്. വാനമ്പാടിക്കു ശേഷം അതെ ടീം ഒരുക്കുന്ന സ്വാന്ത്വനം സീരിയല്‍, തിങ്കള്‍ 21 സെപ്റ്റംബര്‍ മുതല്‍ അവതരിപ്പിച്ചു തുടങ്ങും. ചിപ്പി രഞ്ജിത്ത്, രാജീവ് നായർ, ഗിരിജ പ്രേമൻ, ഗിരീഷ് നമ്പ്യാർ, സന്തോഷ് കുറുപ്പ്, അംബിക, ഗോപിക അനിൽ, ഗീതാ നായർ, ബിജേഷ്, അപ്‌സര എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനന്തപദ്മനാഭനും ഭാര്യ ലക്ഷ്മിക്കും 4 ആണ്മക്കള്‍ ആണ്, നാട്ടിന്‍പുറത്ത് ഒരു പലചരക്ക് കട നടത്തി സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുകയാണ് അവര്‍. ലക്ഷ്മിയുടെ സഹോദരന്‍ ശങ്കര്‍, ഭാര്യ അംബികയും കാരണം അനന്തപദ്മനാഭനു ചില കടബാധ്യതകള്‍ ഉണ്ടാവുകയും ആ കുടുംബം തകരുകയും ചെയ്തു. സമ്പന്നരായി മാറിയ ശങ്കരനും ഭാര്യയും പിന്നീടു ആ കുടുംബത്തെ തിരിഞ്ഞു നോക്കുന്നില്ല. തകര്‍ച്ചയെ അതിജീവിക്കാന്‍ ആവാതെ അനന്തപദ്മനാഭന്‍ ആത്മഹത്യ ചെയ്യുന്നു, തന്‍റെ കഠിനാധ്വാനത്തിലൂടെ മൂത്തമകന്‍ സത്യനാഥ് ജീവിതം തിരികെപ്പിടിക്കുന്നു. അച്ഛന്റെ മരണത്തോടെ രോഗശയ്യയില്‍ ആവുന്ന അമ്മയെ പരിചരിക്കാന്‍ ആണ്‍ മക്കള്‍ക്ക് ബുദ്ധിട്ടാണ്ടാവുന്നു, സത്യനാഥ് തന്‍റെ സുഹൃത്തായ സേതുവിന്‍റെ സഹോദരി ശ്രീദേവിയെ വിവാഹം കഴിക്കുന്നു.
ബാനർ – അവന്തിക ക്രിയേഷൻസ്
നിർമ്മാതാവ് – ചിപ്പി രഞ്ജിത്ത്
സംവിധായകൻ – ആദിത്യൻ
സ്ക്രിപ്റ്റ് – ജെ പള്ളാശ്ശേരി
ക്യാമറ – അലക്സ്
എഡിറ്റിംഗ് – പ്രദീപ് ഭാഗവത്
സംഗീതം – സാനന്ദ് ജോർജ്
ചിപ്പി ശ്രീദേവിയുടെ വേഷം അവതരിപ്പിക്കുന്നു. സ്വാന്ത്വനം സീരിയലില്‍ സത്യനാഥിന്റെ ഭാര്യ
രാജീവ് നായർ – ശ്രീദേവിയുടെ ഭർത്താവ് സത്യനാഥായി രാജീവ് നായർ. അദ്ദേഹം ലക്ഷ്മിയുടെ മകനാണ്, ആദിത്യനും ശിവദാസും സഹോദരന്മാരാണ്.
ഗിരിജ പ്രേമൻ – ലക്ഷ്മി, സത്യനാഥ്, ആദിത്യൻ, ശിവദാസ് , അഭിലാഷ് എന്നിവരുടെ അമ്മയാണ്.
ഗിരീഷ് നമ്പ്യാർ – ആദിത്യൻ
സജിൻ – ശിവദാസ്
അച്ചു – അഭിലാഷ്, സത്യനാഥിന്റെ ഇളയ സഹോദരൻ.
ശങ്കർ കുടുംബം
പ്രമുഖ മലയാളം സീരിയല്‍ താരം സന്തോഷ് കുറുപ്പ് ആണ് ശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ലക്ഷ്മിയുടെ സഹോദരനാണ് ഇദ്ദേഹം .
അംബിക – ദിവ്യ, ശങ്കറിന്റെ ഭാര്യ
ഗോപിക അനിൽ – അഞ്ജലി, ശങ്കറിന്റെ മകൾ. ബാലേട്ടൻ സിനിമയിൽ ബാലതാരമായി അഭിനയരംഗത്ത് എത്തിയ ഗോപിക കബനി സീരിയലില്‍ പ്രധാന വേഷം ചെയ്തിരുന്നു.
മഹേശ്വരി കുടുംബം
ഗീതാ നായർ – മഹേശ്വരി
ബിജേഷ് – സേതു, ഏഷ്യാനെറ്റ് സീരിയൽ സ്വന്താമിലെ മഹേശ്വരിയുടെ മകൻ
ജയന്തി – അപ്‌സര, മകൾ
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More