മലയാളം ഓടിടി റിലീസ്

പേരില്ലൂർ പ്രീമിയർ ലീഗ് ഡിസ്‌നി + ഹോട്സ്റ്റാർ മലയാളം വെബ്‌ സീരീസ് റിവ്യൂ – പ്രേക്ഷക ഹൃദയം കീഴടക്കി സ്ട്രീമിംഗ് തുടരുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

പ്രേക്ഷക ഹൃദയം കീഴടക്കി മലയാളം വെബ്‌ സീരീസ് പേരില്ലൂർ പ്രീമിയർ ലീഗ്

Perilloor Premier League Review

“പേരില്ലൂർ” എന്ന ഗ്രാമത്തിലെ സൂപ്പർ നാച്ചുറൽ ആളുകളെ കോർത്തിണക്കി ഡിസ്‌നി+ഹോട്സ്റ്റാർ ഒരുക്കിയ പേരില്ലൂർ പ്രീമിയർ ലീഗിന് പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണം. ഒരേസമയം രാഷ്ട്രീയവും കുടുംബബന്ധങ്ങളും കോർത്തിണക്കിയാണ് ഓരോ എപ്പിസോഡും കടന്നു പോകുന്നത്. ശ്രീക്കുട്ടൻ, മാളവിക താര ജോഡികൾ ആയി സണ്ണി വെയ്‌നും നിഖില വിമലും എത്തിയപ്പോൾ അതൊരു മികച്ച കാസ്റ്റിങ് തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ നിഗമനം.

മാലയിലെ മുത്തുകൾ പോലെ ഉപകഥകൾ കോർത്തെടുത്തിരിക്കുകയാണ് ഈ വെബ്‌സീരിസിൽ എന്നും വിരുന്നുകാരെ നാട്ടുകാരാക്കുന്ന മാജിക് ആണ് ഇതിൽ ഉള്ളതെന്നും മാധ്യമങ്ങൾ പറയുന്നു. തൻ്റെ അനന്തരവളെ തന്ത്രപരമായി തിരഞ്ഞെടുപ്പിൽ പ്രതിഷ്ഠിക്കുന്ന പീതാംബരൻ്റെ  രാഷ്ട്രീയ കുതന്ത്രങ്ങളാണ് പേരിലൂരിൻ്റെ ഇതിവൃത്തം. ഒരു പഞ്ചായത്തിലെ രാഷ്ട്രീയ തന്ത്രങ്ങൾ, ത്രികോണ പ്രണയം തുടങ്ങിയവ നർമ്മത്തിൽ പറഞ്ഞു പ്രേക്ഷകരെ പേരില്ലൂരിലേക്ക് സ്വാഗതം ചെയ്യുന്ന വിധത്തിൽ  രചന നിർവഹിച്ചിരിക്കുന്നു എന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മലയാളം വെബ്‌ സീരീസ്

നമുക്ക് സുപരിചിതരായ നടി, നടന്മാരുടെ വേറിട്ടൊരു പ്രകടനമാണ് ഈ സീരിസിൽ കാണാൻ സാധിക്കുന്നത് എന്നാണ് മറ്റൊരു മാധ്യമം ചൂണ്ടി കാണിക്കുന്നത്. മറ്റൊരു റിവ്യൂവർ ഇങ്ങനെ പറയുന്നു, ഏത് പ്രായത്തിൽ ഉള്ള ആളുകളെയും രസിപ്പിക്കുന്ന സീരിസ് ആണെന്നും അതിലെ എണ്ണമറ്റ കഥാപാത്രങ്ങളെ കാണുന്നത് വളരെ ആകാംക്ഷ നിറഞ്ഞതായും കൂട്ടിച്ചേർക്കുന്നു, പ്രത്യേകിച്ച് അജു വർഗീസ് ചെയ്ത് കഥാപാത്രമായ സൈക്കോ ബാലചന്ദ്രൻ.

Perilloor Premier League

പി എച് ഡി ചെയ്യാൻ മുൻകയ്യെടുത്ത് നിന്ന മാളവികയെ അമ്മാവൻ പീതാംബരൻ നിർബന്ധിച്ചു തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും തുടർന്നുള്ള വിജയത്തിനൊടുവിൽ മാളവികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും, അതേ തുടർന്ന് മാളവികക്ക് ഉണ്ടാകുന്ന കാഴ്ചപ്പാടുകളുമാണ് തുടർന്നുള്ള എപ്പിസോഡുകളിൽ കാണാൻ സാധിക്കുന്നത്. E4 എന്റർടൈൻമെന്റിൻ്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത പേരില്ലൂർ പ്രീമിയർ ലീഗ് മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More