നാട്ടുരാജാവ് സിനിമയുടെ ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക്

മോഹന്‍ലാല്‍ , നയൻതാര, മീന എന്നിവര്‍ വേഷമിട്ട നാട്ടുരാജാവ് സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റിന്

Natturajavu Movie Asianet

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നാട്ടുരാജാവ് ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സൂര്യ ടിവിക്ക് നഷ്ട്ടമായി. ഈ ചിത്രത്തിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റ് സ്വന്തമാക്കി, ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം ഈ ഞായര്‍ 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക് നടന്നുന്നു. ടി.എ ഷാഹിദ് രച നിര്‍വഹിച്ച ഈ ചിത്രം ബോക്സ് ഓഫിസില്‍ വിജയം നേടിയിരുന്നു, ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച സിനിമ അരോമ മൂവി ഇന്റർനാഷണൽ വിതരണം ചെയ്തു. പുലിക്കോട്ടിൽ ചാർലി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച നാട്ടുരാജാവ് സിനിമയില്‍ നയൻതാര കത്രീന എന്ന വേഷവും, മീന മായ യുടെ വേഷവും കൈകാര്യം ചെയ്തു.

ഇതോടെ നരസിംഹം ഒഴികെയുള്ള മുഴുവന്‍ ആശീർവാദ് സിനിമകളുടെയും സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കി. അടുത്തിടെ കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയുടെ അവകാശം ചാനല്‍ സ്വന്തമാക്കിയിരുന്നു. മനോജ്‌ കെ. ജയൻ , കലാഭവൻ മണി , ജനാർദ്ദനൻ, രാജൻ പി. ദേവ്, വിജയരാഘവൻ, കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് നാട്ടുരാജാവ് സിനിമയ്ക്കായി അണിനിരന്നത്.

ഏഷ്യാനെറ്റ്‌ ഇന്നത്തെ പരിപാടികള്‍

സമയം പരിപാടി
09:00 A.M ഷെർലക്ക് ടോംസ്
12.00 Noon ജോക്കര്‍ (മലയളം ഡബ്ബ്)
02.30 P.M മിഖായേല്‍
06.00 P.M നാട്ടു രാജാവ്
09.00 P.M കോമഡി സ്റ്റാര്‍സ്
11.30 P.M വിയറ്റ്നാം കോളനി
Jocker Movie Premier

ഏഷ്യാനെറ്റിൽ ആദ്യമായി സാമൂഹ്യപ്രസക്തമായൊരു വിഷയം ഹാസ്യത്തെ കൂട്ടുപിടിച്ച് അതിശക്തമായി അവതരിപ്പിച്ച ഗുരു സോമസുന്ദരം ചിത്രം ജോക്കർ , 13 സെപ്റ്റംബര്‍ ഉച്ചയ്ക്ക് 12:00 മണിക്ക് .

പുതിയ ടിവി വാര്‍ത്തകള്‍

  • സീ കേരളം

ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ – ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു

സീ കേരളം ഷോ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ ഉടന്‍ വരുന്നു ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ്…

4 days ago
  • ചാനല്‍ വാര്‍ത്തകള്‍

ടാറ്റ സ്കൈ ഡിറ്റിഎച്ചില്‍ മലയാളം ചാനലുകളുടെ ഇപിജി നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നു

അപ്‌ഡേറ്റു ചെയ്‌ത ചാനല്‍ പട്ടിക - ടാറ്റ സ്കൈ  മലയാളം ടാറ്റ സ്കൈ അടുത്തയാഴ്ച ഒക്ടോബർ 20, 21 തീയതികളിൽ മലയാള…

1 week ago
  • മഴവിൽ മനോരമ

നാമം ജപിക്കുന്ന വീട് – മഴവില്‍ മനോരമ ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ നാമം ജപിക്കുന്ന വീട് മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു ഏറ്റവും പ്രചാരമുള്ള മലയാളം…

2 weeks ago
  • മലയാളം സിനിമ വാര്‍ത്തകള്‍

ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു

ആമസോൺ പ്രൈം വീഡിയോയിലെ ഹലാൽ ലൗ സ്റ്റോറിയുടെ ആദ്യ ദിവസം, ആദ്യ സ്ട്രീം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത, മലയാളം…

3 weeks ago
  • ചാനല്‍ വാര്‍ത്തകള്‍

ആമസോൺ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ – ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

ഈ ഉത്സവ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു രാജ്യത്തെ പ്രവർത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന്…

3 weeks ago
  • സീ കേരളം

ഝാൻസി റാണി സീരിയല്‍ – ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്നു

സീ കേരളം ഒരുക്കുന്ന പുതിയ പരിപാടികള്‍ - ഝാൻസി റാണി , മിസ്റ്റർ & മിസ്സിസ് , വെള്ളിനക്ഷത്രം ഒക്ടോബർ…

3 weeks ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .