ശബരിമല കാഴ്ചയും അനുഭവവുമായി മാറുന്ന മാളികപ്പുറം ഫെബ്രുവരി 15ന് ഡിസ്‌നി -ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കല്യാണി എന്ന എട്ട് വയസ്സുകാരിയുടെ ശബരിമലയാത്ര പ്രമേയമാക്കുന്ന മാളിക പ്പുറം പൂര്‍ണമായും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ്. കുരുന്ന് മനസ്സിലെ ഭക്തിയും നിഷ്കളങ്കതയും പ്രേക്ഷകരിലെത്തിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കറാണ്.
ആന്‍ മെഗാ മീഡിയ & കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ശബരിമല അറിഞ്ഞവര്‍ക്കും അറിയാത്തവര്‍ക്കും ഒരു തീര്‍ത്ഥയാത്രയുടെ പരിശുദ്ധി ആവോളമേകുന്ന മാളികപ്പുറം ഈശ്വരസങ്കല്‍പ്പത്തിന്റെ ഒരു പുനര്‍വായനയാണ് നടത്തുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നീ ബാലതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന സാന്നിധ്യം മല ചവിട്ടുന്ന സ്വാമിയായെത്തുന്ന ഉണ്ണി മുകുന്ദനാണ്.
സൈജു കുറുപ്പ്, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍. ടി.ജി. രവി, ശ്രീജിത്ത് രവി തുടങ്ങി മറ്റനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ഈ സിനിമയുടെ ഛായാഗ്രഹണം വിഷ്ണു നാരായണനാണ് നിര്‍വ്വഹിച്ചത്. സന്തോഷ് വര്‍മ, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയിരിക്കുന്നു. ഷമീര്‍ മുഹമ്മദാണ് ചിത്രം എഡിപ്റ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More