നടൻ , നിർമ്മാതാവ് , സംവിധായകൻ തുടങ്ങി മലയാളസിനിമയിൽ ആറു പതിറ്റാണ്ടുകൾ പിന്നിട്ട മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാൻഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഇവന്റ് ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
മധുവിനെ ആദരിക്കുന്ന ചടങ്ങാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് ചലച്ചിത്രതാരങ്ങളും പ്രശസ്ത ഗായകരും മധുവിന്റെ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മോഹൻലാൽ , ബിജു മേനോൻ , ഇന്ദ്രജിത് , സിദ്ദിഖ് , കെ എസ് ചിത്ര , എം ജി ശ്രീകുമാർ , മധു ബാലകൃഷ്ണൻ , നജിം അർഷാദ് , അഫ്സൽ , രാജലക്ഷ്മി , ഗായത്രി , കൃഷ്ണപ്രഭ തുടങ്ങി നിരവധിപേർ ഈ സംഗീതവിരുന്നിൽ അണിനിരന്നു.
കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ , ഷാജി എൻ കരുൺ , പ്രിയദർശൻ , സത്യൻ അന്തിക്കാട് , ജനാർദ്ദനൻ , ദിലീപ് , മണിയൻ പിള്ള രാജു , മേനക , അംബിക , ജലജ , രാഘവൻ , സുധീർ കരമന , ഇടവേള ബാബു , സീമ , ശ്രീലത നമ്പൂതിരി , സാഗ അപ്പച്ചൻ തുടങ്ങി സിനിമ സാംസ്കാരികമേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
ഏഷ്യാനെറ്റിൽ ” മധുമൊഴി ” ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More