മോഹന്‍ലാല്‍ ആരാധകരുടെ പള്‍സറിഞ്ഞ് ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ മോണ്‍സ്റ്റര്‍ ഡിസംബര്‍ 2ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെ ഡിസംബര്‍ 22ന് ഏവര്‍ക്കും ചിരിയും ചിന്തയും സമ്മാനിച്ചുകൊണ്ട് ജയ ജയ ജയ ജയ ഹേ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഒന്നിനൊന്ന് മികച്ച രണ്ട് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് തുടര്‍ച്ചയായി സമ്മാനിച്ച് ഈ ഡിസംബറിനെ ഡബിള്‍ ഡെക്കര്‍ ഡിസംബറാക്കി ആഘോഷിക്കുകയാണ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍.
കൊല്ലത്തെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജയ എന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളുടെ കഥയാണ് ജയ ജയ ജയ ജയ ഹേയിലൂടെ സംവിധായകന്‍ വിപിന്‍ദാസ് അവതരിപ്പിക്കുന്നത്. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം കുടുംബജീവിതത്തില്‍ ഒരു സ്ത്രീക്ക് വേണ്ട മൂന്ന് കാര്യങ്ങളെന്തൊക്കെയെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
അസീസ് നെടുമങ്ങാട്, അജു വര്‍ഗീസ്, മഞ്ജു പിള്ള, നോബി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് ഒരുക്കിയ മോണ്‍സ്റ്റര്‍ കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ളാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും എത്തുന്ന ലക്കി സിങ്ങിന്റെ കഥയാണ് പറയുന്നത്. ക്രിസ്മസും പുതുവര്‍ഷവും ഒരുമിച്ചെത്തുന്ന ഈ ഉത്സവകാലത്ത് രണ്ട്‌സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളുമായി ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്.
സുരാജ് വെഞ്ഞാറമൂട് തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം വീര ദീര ശൂരൻ ട്രെയിലര്‍ വീര ദീര ശൂരൻ സിനിമയുടെ ഒഫിഷ്യല്‍…
മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് മാർച്ച്…
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ - ആലപ്പുഴ ജിംഖാന ആലപ്പുഴ ജിംഖാന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി…
മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ 'ക്രേസിനെസ്സ് ' ഗാനം പുറത്ത്; ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ…
'നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…' - രചന വിനായക് ശശികുമാര്‍, സംഗീതം നന്ദഗോപൻ വി ഏപ്രിൽ 24ന് തിയേറ്റുകളിൽ…
വിവേക് പ്രസന്നയും, പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ'; ട്രെയിലർ പുറത്തിറങ്ങി! സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം…
This website uses cookies.
Read More