എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
ഫ്ലവേര്‍സ് ടിവി

കോമഡി സൂപ്പർ ഷോ – ഫ്ലവേര്‍സ് ടിവിയില്‍ ഫെബ്രുവരി 3-ആം തീയതി മുതല്‍ ആരംഭിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഫ്ലവേര്‍സ് കോമഡി സൂപ്പർ ഷോ, ടോപ് സിംഗറിന് ശേഷം ആരംഭിക്കുന്നു

മലയാളം ടിവി കോമഡി പ്രോഗ്രാമുകള്‍

മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചാനലായ ഫ്ലവേര്‍സ് ടിവി ഈ വരുന്ന തിങ്കള്‍ മുതല്‍ പുതിയൊരു കോമഡി പരിപാടി ആരംഭിക്കുകയാണ്. എല്ലാ തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ടോപ്പ് സിംഗര്‍ പരിപാടിക്ക് ശേഷമാകും സംപ്രേക്ഷണം ചെയ്യുക. ആദ്യ എപ്പിസോഡുകളില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാം , ഷംനാ കാസിം എന്നിവര്‍ അതിഥികളായി എത്തുന്നു. ഫ്ലവേര്‍സ് യൂട്യൂബ് ചാനല്‍ ഈ ഷോയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌. സ്റ്റാർ മാജിക്ക് വ്യാഴം മുതല്‍ ശനി വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു, സ്റ്റാർ മാജിക്ക് പരിപാടി നൂറു എപ്പിസോഡുകള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2

ചാനല്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും ജനപ്രിയത നേടിയ സംഗീത റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ ഓഡിഷന്റെ വിവരങ്ങൾ ഇപ്രകാരമാണ്.

തീയതി – 2 ഫെബ്രുവരി , സ്ഥലം – ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി , റെയില്‍വേ മുത്തപ്പന്‍ കോവിലിനു എതിര്‍വശം, താവക്കര റോഡ്‌ , കണ്ണൂര്‍
തീയതി – 9 ഫെബ്രുവരി , സ്ഥലം – രാജ് റെസിഡന്‍സി , പുതിയ ബസ് സ്റ്റാന്റ് ടെര്‍മിലനലിനു സമീപം, കാഞ്ഞങ്ങാട് .

ഓഡിഷന്‍ സമയം – രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ
പ്രായ പരിധി – 6 വയസു മുതല്‍ 14 വയസു വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ – 8111991235, 8111990913

ഉപ്പും മുളകും സീരിയല്‍ സംപ്രേക്ഷണ സമയം

മലയാളം കോമഡി ഷോ

കോമഡി സൂപ്പർ നൈറ്റിന് ശേഷം വീണ്ടും ഒരു പുത്തൻ കോമഡി ഷോയുമായ് എത്തുകയാണ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ ഷോയിലൂടെ, കേരളത്തിലെ പ്രതിഭാശാലികളായ ഒട്ടനവധി കലാകാരൻമാരോടൊപ്പം ഇത്തവണ വ്യത്യസ്തമായ് കേരള പോലീസ് ടീമും ഉണ്ട്. പത്തനംതിട്ട ജില്ലയിലെ നർമ്മബോധമുള്ള ഒരു കൂട്ടം നിയമപാലകരാണ് കാക്കിയ്ക്കുള്ളിലെ ചിരികളുമായ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻറ്റെയിടയിലും പരമാവധി കഴിയുന്ന രീതിയിൽ സ്കിറ്റ് പരിശീലിച്ചു. പരിമിതമായ സമയം കൊണ്ട് തന്നെ ആദ്യമായ് ഫ്ളോറിലേക്ക് എത്തുന്നവർ എന്ന തോന്നൽ മാറ്റിയെടുക്കാൻ ഇവർക്കു കഴിഞ്ഞു. കൂടുതൽ വിശേഷങ്ങൾക്കായ് ഫെബ്രുവരി മൂന്നാം തീയതി മുതൽ കാണുക. കോമഡി സൂപ്പർ സ്റ്റാർസ് ഫ്ളവേഴ്സ് ടി.വി”.

ക്ലാസ്‌മേറ്റ്സ് സീരിയല്‍ – തിങ്കൾ – വെള്ളി വൈകുന്നേരം 6 മണിക്ക്
കഥയറിയാതെ – വൈകുന്നേരം 6.30 മണിക്ക്
ഉപ്പും മുളകും – 7 മണിക്ക്
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ – 7.30 ന്

ഫ്ലവേര്‍സ് ചാനല്‍ സീരിയലുകള്‍
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ലോക ഒടിടിയിലേക്ക് , ജിയോ ഹോട്ട്സ്ടാറില്‍ 31 മുതല്‍ ചിത്രം ലഭ്യമാവും

ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ…

4 ദിവസങ്ങൾ ago

“അമ്മേ മൂകാംബികേ” – സൂര്യ ടിവി പുതിയ പരമ്പര വരുന്നു: മൂകാംബിക ദേവിയുടെ ആശ്രിതയായ സൗപർണ്ണികയുടെ കഥ.

Amme Mookambike Serial ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ്…

5 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7 : വിവര ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്

Mohanlal - Bigg Boss Season 7 Malayalam ഏഷ്യാനെറ്റിന്റെ പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ…

1 ആഴ്ച ago

ആർഡിഎക്സിനു ശേഷം ആക്ഷൻ ഹിറ്റുമായി ഷെയിൻ നിഗം; “ബൾട്ടി” ഹിറ്റ് ലിസ്റ്റിലേക്ക്

Balti Box Office Collection ഷെയിൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ "ബൾട്ടി" തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി…

3 ആഴ്ചകൾ ago

ആഭ്യന്തര കുറ്റവാളി ഒക്ടോബർ 17 മുതൽ ZEE5 ഇൽ പ്രീമിയർ ചെയ്യും

Aabhyanthara Kuttavaali On OTT ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി, സേതുനാഥ് പത്മകുമാർ…

3 ആഴ്ചകൾ ago

മരം കേറി പെണ്ണായി റിമ കല്ലിങ്കൽ; തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16 മുതൽ തിയേറ്ററുകളിൽ..

Rima Kallingal Theatre The Myth of Reality Movie റിമ കല്ലിങ്കലിന്റെ മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More