ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXT ഒടിടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു മിണ്ടിയും പറഞ്ഞും. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും, ഉണ്ണി മുകുന്ദനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്.
യുഎഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും വികാരപരമായി ഒരേ മനസ്സിൽ സഞ്ചരിക്കുന്ന രണ്ടുപേർ തമ്മിലുള്ള അടുപ്പവും, ബന്ധം നിലനിർത്തുന്നതിന് വേണ്ടിയുള്ള അവരുടെ വിട്ടുവീഴ്ചകളും, ദൈനംദിന നിമിഷങ്ങളും മലയാളികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ശക്തമായ വികാര നിമിഷങ്ങളാൽ സമ്പന്നമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ കൊണ്ട് രണ്ടു കോണുകളിലായി പിരിഞ്ഞു താമസിക്കേണ്ടി വന്ന ആളുകൾക്ക് പെട്ടെന്ന് കണക്ട് ആകുന്ന നിരവധി നിമിഷങ്ങൾ ഈ ചിത്രത്തിലുണ്ട്.
ലൂക്കാ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകൻ അരുൺ ബോസ് തൻറെ ട്രേഡ് മാർക്ക് ആയ കഥ പറച്ചിൽ രീതിയിൽ ഇമോഷണൽ ഡീറ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്തും പ്രകടനങ്ങൾക്ക് ഒരുപാട് സാധ്യത നൽകിയും ആണ് കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ തന്നെ മികച്ച അഭിപ്രായമാണ് സിനിമ നേടിയത്. ടൈംസ് ഓഫ് ഇന്ത്യ സിനിമയ്ക്ക് 3.5/5 റേറ്റിംഗ് നൽകിയപ്പോൾ ദി ഹിന്ദു ചിത്രത്തെ വിശേഷിപ്പിച്ചത് ‘ബന്ധങ്ങളിലേക്കുള്ള ആഴത്തിലുള്ള യാത്ര’ എന്നായിരുന്നു. ദ ഹോളിവുഡ് റിപ്പോർട്ടർ ചിത്രത്തെ പ്രശംസിച്ചത് ‘ചിത്രം കഥാപാത്രങ്ങളുടെ പ്രണയത്തിലേക്ക് നമ്മളെയും കൊണ്ടുപോയി’ എന്ന് പറഞ്ഞായിരുന്നു. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്.
Sun NXT OTT പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദൻ പറഞ്ഞത് , മിണ്ടിയും പറഞ്ഞും എന്ന ചിത്രം ദേശീയതലത്തിലെ ഓഡിയൻസിലേക്ക് Sun NXT വഴിയെത്തുന്നതിൽ സന്തോഷമുണ്ട് എന്നും, ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ് ചർച്ച ചെയ്യുന്നത് എങ്കിലും വൈകാരിക ആഴങ്ങളും സിനിമയുടെ ക്രാഫ്റ്റും വളരെ സ്പെഷ്യൽ ആണെന്നും, പ്രേക്ഷകർ അവരുടെ തന്നെ ജീവിതം ഈ ചിത്രത്തിൽ കാണും എന്നുമാണ്. Sun NXT നിലവിൽ ദേശീയതലത്തിൽ തന്നെ വലിയ ഒരു ശതമാനം കാണികൾ ഉള്ള OTT പ്ലാറ്റ്ഫോമാണ്. 4000 ത്തിൽ അധികം സിനിമകളും, 44ലധികം ലൈവ് ടിവി ചാനലുകളും, അടക്കം ഏഴിലധികം ഭാഷകളിലായാണ് പ്ലാറ്റ്ഫോം വ്യാപിച്ചു കിടക്കുന്നത്. സിനിമ, ടെലിവിഷൻ, ലൈവ് ടിവി, നേരത്തെ ഷോകൾ കാണാനുള്ള അവസരം എന്നിവ ഒരുക്കുന്ന Sun NXT സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രീമിയം പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. കാണാം മിണ്ടിയും പറഞ്ഞും. Sun NXT OTT യിൽ മാത്രം.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
This website uses cookies.
Read More