പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം ‘പാതിരാത്രി’ ഫെബ്രുവരി 20-ന് ZEE5 ഇൽ പ്രീമിയർ ചെയ്യുന്നു.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിയറ്ററിൽ വൻ കയ്യടിയോട് കൂടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് രചിച്ച ചിത്രമാണ് പാതിരാത്രി.ഒരു അർദ്ധരാത്രി പട്രോളിംഗിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ‘പാതിരാത്രി‘യുടെ പ്രമേയം. സി.പി.ഒ ഹരീഷും എസ്.ഐ ജാൻസി കുര്യനും ഒരു രാത്രിയിൽ ഒരാളെ പിന്തുടർന്ന് കാട്ടിലേക്ക് കയറുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു. ഒരു പ്രമുഖ മാധ്യമപ്രവർത്തകന്റെ ദുരൂഹമരണം കൂടി ഇതിലേക്ക് ഇഴചേരുന്നതോടെ, തങ്ങൾ ഈ കുറ്റകൃത്യത്തിന്റെ അന്വേഷകരാണോ അതോ അറിയാതെ ഇതിൽ പങ്കാളികളായവരാണോ എന്ന് ഇരുവരും ഭയപ്പെടുന്നു.നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷമാണ് പാതിരാത്രിയിലേത്.
നവ്യ നായർ, സൗബിൻ ഇവരെ കൂടാതെ സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകൻ, സോഹന്‍ സീനുലാല്‍,അച്യുത് കുമാർ, ഇന്ദ്രൻസ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
പാതിരാത്രി വളരെ ആഴമുള്ള ഒരു പോലീസ് ഡ്രാമയാണിത്, ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഈ ചിത്രം ZEE5 ഓ ടി ടി യിൽ ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടെന്നു സൗബിൻ പറഞ്ഞു.
സംരക്ഷകരാകാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്വന്തം പ്രവർത്തികളെ തന്നെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രം പരിശോധിക്കുന്നത്. ഓ ടി ടി യിൽ റിലീസ് ചെയ്യുമ്പോൾ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ തീർച്ചയായും വലിയ ചർച്ചയാകും എന്ന് നവ്യ നായർ കൂട്ടിചേർത്തു.
ആക്ഷൻ ത്രില്ലർ എലമെന്റുകളും ഇഴചേർന്ന് നിൽക്കുന്ന ‘പാതിരാത്രി’, മികച്ച ദൃശ്യാനുഭവവും അഭിനയമുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് തീർച്ചയാണ്. ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ മലയാളം സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
This website uses cookies.
Read More