ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.
മഴവിൽ മനോരമ

ബാലരമ മലയാളം ടെലിവിഷന്‍ സീരിയല്‍ ഏപ്രില്‍ 10 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു

Balarama Serial On Mazhavil Manorama

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവര്‍ ടൈറ്റിൽ റോളുകളിൽ ബാലൻ, രമ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയകഥ പറയുന്ന ബാലരമ സീരിയല്‍ ദയയ്ക്ക് ശേഷം ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്നു. സ്വയംവരം, മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , ആവണി , കിടിലം , എന്നും സമ്മതം എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ .

ശരത് ദാസ് – ബാലന്‍

അഭിനേതാക്കള്‍

കൃഷ്ണപ്രസാദ്, രജനി ചാണ്ടി, ശ്രീലക്ഷ്മി ഹരിദാസ്, ദിലീപ് നായർ, അനൂപ് ശിവസേനൻ, അജിത്, ഓമന ഔസേഫ്, പരീഷിത്ത്, സുന്ദരപാണ്ഡ്യൻ, പ്രീത പ്രദീപ് എന്നിവരാണ് സീരിയലിലെ സഹ അഭിനേതാക്കള്‍. ബാലരമ സീരിയലിന്റെ രചയിതാവ് ദിനേശ് പള്ളത്ത് ആണ് , ദയ ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് എന്ന സീരിയലിന് ശേഷം അദ്ദേഹം വീണ്ടും ഗിരീഷ് കോന്നിക്കൊപ്പം മറ്റൊരു പരമ്പരയ്ക്കായി ഒത്തു ചേരുന്നു.

ശ്രീകല – രമ

റിപ്പോർട്ടുകൾ പ്രകാരം, ഈ സീരിയൽ മഴവിൽ മനോരമ ചാനലിൽ ഏപ്രിൽ 10 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 08:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും. താഴ്ച്ചയിൽ ക്രിയേഷൻസിന്റെ ബാനറിൽ മോഹൻദാസ് ദാമോദരനാണ് ബാലരമ സീരിയൽ നിർമ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് മങ്കൊമ്പ് ആണ്, മനോരമമാക്സ് ആപ്ലിക്കേഷൻ ഈ പരമ്പരയുടെ  ഓൺലൈൻ വീഡിയോകൾ സ്ട്രീം ചെയ്യും.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

പുതിയ ടിവി വാര്‍ത്തകള്‍

  • സീ കേരളം

സുധാമണി സൂപ്പറാ സീരിയല്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു സീ കേരളം ചാനലില്‍ – അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍

അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ…

1 week ago
  • ഏഷ്യാനെറ്റ്‌

സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍ തീയതി, വേദികള്‍ – മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന…

1 week ago
  • മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

അസുർ 2 ഓണ്‍ലൈന്‍ സ്ട്രീമിംഗ് ജിയോസിനിമയില്‍ ജൂണ്‍ 1 മുതല്‍ , എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കും

ജിയോ സിനിമ ഒരുക്കുന്ന ഏറ്റവും പുതിയ ത്രില്ലര്‍ വെബ്‌ സീരീസ് അസുർ 2 വൂട്ട് സെലക്ട്‌ന്റെ ഏറ്റവും വലിയ ഹിറ്റും…

1 week ago
  • മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

സുലൈഖ മൻസിൽ സിനിമ ഓടിടിയിലേക്ക് , റിലീസ് തീയതി അനൗൺസ് ചെയ്തു ഡിസ്നി+ഹോട്ട് സ്റ്റാര്‍

മെയ് 30 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു ഡിസ്നി+ഹോട്ട് സ്റ്റാറില്‍, സുലൈഖ മൻസിൽ സിനിമ ഓടിടി റിലീസ് തീയതി പൂക്കാലം,…

2 weeks ago
  • സീ കേരളം

സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ തീയതികള്‍, വേദി – സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ

27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും…

2 weeks ago
  • മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

പുതിയ മലയാളം ഓടിടി റിലീസുകൾ - ആമസോണ്‍ പ്രൈമിൽ പാച്ചുവും അൽഭുത വിളക്കും മെയ് 26-ന് മലയാളം സിനിമയായ പാച്ചുവും…

2 weeks ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .