ടീച്ചറമ്മ , ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Aprilഏഷ്യാനെറ്റ്‌
Advertisements

ഒരു ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥയുമായി , ഏഷ്യാനെറ്റിൽ പുതിയ പരമ്പര “ടീച്ചറമ്മ”യുടെ പ്രീമിയർ പ്രഖ്യാപിച്ചു

Launch Date, Telecast Time, Actors and Characters of Asianet Serial Teacheramma

Asianet Serial Teacheramma
Asianet Serial Teacheramma

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ കുടുംബകഥയുമായി “ടീച്ചറമ്മ” എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു . ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സീരിയൽ പറയുന്നത്. സ്വന്തം വീട്ടിൽ ആരും വിലമതിക്കപ്പെടാതെ വിദ്യാർത്ഥികൾക്കായി സ്വയം സമർപ്പിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും വേദനയുടെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ പരമ്പര വരച്ചു കാട്ടുന്നു.

Advertisements


ടീച്ചറമ്മ” ഒരു പ്രൈമറി സ്കൂൾ അധ്യാപികയായ സരസ്വതിയുടെ ജീവിതമാണ് പറയുന്നത്. 50-കളിൽ പ്രായമെത്തിയ അവൾ തന്റെ അധ്യാപകജീവിതത്തിൽ അതീവ ആദരിക്കപ്പെടുന്ന ഒരാളാണ്, എന്നാൽ വീട്ടിൽ അവൾക്ക് പ്രിയമുള്ളവരുടെ അടുപ്പമോ സ്‌നേഹമോ ലഭിക്കുന്നില്ല.

സരസ്വതിക്ക് രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. എന്നാൽ ഇളയമകളായ വീണ മാത്രമാണ് സരസ്വതിയോടൊപ്പം നിൽക്കുന്നത്. . മുതിർന്ന മകളായ രാധയും മകനായ മഹേഷ് ഉം അമ്മയെ വെറും കെയർടേക്കറും , പാചകക്കാരിയും സഹായിയും എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. പരിഗണനയോ ബഹുമാനമോ സ്നേഹമോ നൽകാതെ അവരെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയും അവഗണനയോടെ സമീപിക്കുകയും ചെയ്യുന്നു.

View this post on Instagram

A post shared by Kerala TV (@keralatv)

സ്വന്തം കുടുംബത്തിൽ പലവിധ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിലും സരസ്വതി ഒരു കരുത്തുറ്റ അധ്യാപികയാണ്. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലുപരി, മാതാപിതാക്കളെ അവരുടെ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്താൻ പ്രചോദിപ്പിക്കുകയും അവരോട് ചർച്ചകൾ നടത്തുകയും ചെയ്യുന്നു. പുസ്തകത്തിനകത്തേക്കാൾ വലിയ പാഠങ്ങൾ അവളുടെ ക്ലാസുകളിൽ പഠിപ്പിക്കപ്പെടുന്നു.

ഈ കരുത്തുറ്റ സ്ത്രീയുടെ ആത്മപ്രതിരോധത്തിന്റെ , സ്‌നേഹത്തിന്റെയും സ്വയംകണ്ടെത്തലിന്റെയും അതിശയകരമായ കഥ , സരസ്വതി തന്റെ കുടുംബത്തിൽ ഒരു സ്ഥാനം നേടാൻ ശ്രമിക്കുമ്പോഴും അനേകം കുട്ടികളുടെ ഭാവിയെ നിർമിക്കുമ്പോഴും ഉണ്ടാവുന്ന അവിസ്മരണീയ കാഴ്ചകളുമായി “ടീച്ചറമ്മ” ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *