എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ ഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 വിജയികള്‍ – മോഹൻലാൽ, മഞ്ജു വാരിയർ

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 സംപ്രേഷണം

മലയാളം ചാനല്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍

കഴിഞ്ഞ വർഷത്തെ മലയാള സിനിമയെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20ന് അരങ്ങേറി.കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്‌മി, മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ, ഗോൾഡൻ സ്റ്റാറായി ജയറാം, പോപുലർ തമിഴ് നടിയായി തൃഷ, മികച്ച വില്ലനായി റഹ്മാൻ, പോപ്പുലർ സിനിമയായി കായംകുളം കൊച്ചുണ്ണി മികച്ച സംവിധായകനായി ലിജോ ജോസ് , സ്വഭാവനടനായി സൂരജ് വെഞ്ഞാറമൂട് .

Advertisements

സ്വഭാവനടിയായി അനുശ്രീ , സഹനടനായി സിദ്ദിഖ് , സഹനടിമാരായി സാവിത്രി , സരസ , ഹാസ്യനടനായി ഹരീഷ് കണാരൻ , പുതുമുഖതാരങ്ങളായി കാളിദാസ് ജയറാം , നീതു പിള്ള , താരജോഡി ഷൈൻ നിഗം-നിമിഷ സജയൻ , തിരക്കഥാകൃത്തായി ശ്രീനിവാസൻ , ഗാനരചയിതാവായി ബി കെ ഹരിനാരായണൻ , സംഗീത സംവിധായകനായി എം ജയചന്ദ്രൻ , പിന്നണി ഗായകനായി വിജയ് യേശുദാസ് , ചിത്രസംയോജകനായി വിവേക് ഹർഷൻ , സ്പെഷ്യൽ ജൂറി അവാർഡുകൾ ഉർവശി , ജോജു ജോർജ് എന്നിവരും പുരസ്‌ക്കാരങ്ങൾക്ക് അർഹരായി.

വിജയികള്‍

മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ശ്രീകുമാരൻ തമ്പിയെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നൽകി ഏഷ്യാനെറ് ആദരിച്ചു.മാർച്ച് 28നു റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ആയിരുന്നു. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് ട്രെയ്‌ലർ ലോഞ്ച് നിർവഹിച്ചത്.

മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടോവിനോ തോമസ്, മുരളി ഗോപി, പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ എന്നിവർ ലൂസിഫർ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുത്തു. തമിഴകം കൂടാതെ മലയാളക്കരയും ഏറ്റെടുത്ത പേരൻബ് സിനിമയെ അവാർഡ് നിശയിൽ ആദരിച്ചു. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും പേരൻമ്പിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു..

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 നിശ സമ്പന്നമാക്കിയത് അനു സിതാര, ഇഷാ തൽവാർ, ഷംന കാസിം, ദുർഗ കൃഷ്ണ, നിഖിലാ വിമൽ, ഷെയ്ൻ നിഗം, അനീഷ് റഹ്മാൻ, ഹണി റോസ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സാജു നവോദയ, ജോണി ആന്റണി, രാജാമണി, രേണു സൗന്ദർ, സ്നേഹ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ കോമഡി സ്കിറ്റുകളും, സ്റ്റീഫൻ ദേവസിയും ലോകപ്രശസ്ത ബിക്രം ഘോഷും ചേർന്നൊരുക്കിയ ജുഗൽബന്ദിയും ആയിരുന്നു..
ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

2 മണിക്കൂറുകൾ ago

കാസർഗോഡ് എംബസി മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…

4 മണിക്കൂറുകൾ ago

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…

3 ആഴ്ചകൾ ago

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ ട്രെയിലർ പുറത്തിറങ്ങി; സ്ട്രീമിംഗ് ഫെബ്രുവരി 27 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…

3 ആഴ്ചകൾ ago

സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…

4 ആഴ്ചകൾ ago

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു.

Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More