ഗിന്നസ് പക്രു നായകനാകുന്ന”916 കുഞ്ഞൂട്ടൻ”ട്രെയിലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Aprilസിനിമ വാര്‍ത്തകള്‍
Advertisements
916 Kunjoottan Trailer Out
916 Kunjoottan Trailer Out

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “916 കുഞ്ഞൂട്ടൻ “.

ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Advertisements

പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ” 916 കുഞ്ഞൂട്ടൻ”. മില്ലേനിയം ഓഡിയോസാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ,ആര്യൻ വിജയ്,രാജ് വിമൽ രാജൻ,എഡിറ്റർ- സൂരജ് അയ്യപ്പൻ

ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്-ഡോൺമാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ,ഗാന രചന-അജീഷ് ദാസൻ, ആക്ഷൻ-മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫിനാൻസ് കൺട്രോളർ-ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ- പോപ്പി,സൗണ്ട് ഡിസൈൻ-കരുൺ പ്രസാദ്,കളറിസ്റ്റ്-ലിജു പ്രഭാകർ, വി എഫ് എക്സ്-നോക്റ്റൂർനൽ ഒക്റ്റെവ്‌,സ്റ്റിൽസ്-വിഗ്‌നേഷ്,ഗിരി ശങ്കർ, ഡിസൈൻസ്-കോളിൻസ്.
പി ആർ ഒ- എ എസ് ദിനേശ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *