കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര ” പവിത്രം ” ഡിസംബർ 16 , 2024 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
” പവിത്ര” ത്തിൻ്റെ കേന്ദ്രബിന്ദു സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പ്രശംസിക്കപ്പെട്ട ജഡ്ജി ശങ്കരനാരായണൻ്റെ മൂത്ത മകൾ വേദയാണ്. പവിത്രമായ താലിയിലും വിവാഹത്തിന്റെ മഹത്വത്തിലും അചഞ്ചലമായ വിശ്വാസവും പക്വതയും ആഴത്തിലുള്ള മതവിശ്വാസമുള്ളവളുമാണ് വേദ.
അവളുടെ ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി അവളുടെ വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം സന്തോഷകരമായ വഴിത്തിരിവിലേക്ക് മാറുന്നു. എന്നിരുന്നാലും, കുപ്രസിദ്ധ റൗഡിയും ശക്തനായ ഒരു രാഷ്ട്രീയക്കാരൻ്റെ വലംകൈയുമായ വിക്രം അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി കഥ അപ്രതീക്ഷിതവഴിതിരുവിലൂടെ കടന്നുപോകുന്നു .
ഒരു പ്രേത്യേകസാഹചര്യത്തിൽ വിക്രം ഒരു ക്ഷേത്രത്തിൽ നിന്ന് ഒരു താലി എടുത്ത് വേദയുടെ കഴുത്തിൽ കെട്ടുന്നതോടുകൂടി അവളുടെ ജീവിതം തലകീഴായി മാറുന്നു .വേദയുടെ അചഞ്ചലമായ വിശ്വാസങ്ങൾ, സാഹചര്യങ്ങൾക്കിടയിലും വിക്രമിനെ ഭർത്താവായി അംഗീകരിക്കാൻ അവളെ പ്രേരിപ്പിക്കുന്നു, തീവ്രവും വൈകാരികവുമായ ഒരു യാത്രയ്ക്ക് ഇത് കളമൊരുക്കുന്നു. വിശ്വാസം, ധാർമ്മികത, വീണ്ടെടുപ്പ് എന്നിവയുടെതീഷ്ണമായ പരീക്ഷണങ്ങളിലൂടെ വേദയുടെയും വിക്രമിൻ്റെയും ദർശന്റെയും ജീവിതയാത്ര വികസിക്കുന്നു.
മികവുറ്റ അഭിനയവും ആവേശകരമായ കഥാവിഷ്കാരവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ പുതിയ പരമ്പര ” പവിത്രം ” ഡിസംബർ 16 , 2024 – മുതൽ , തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9-ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…
Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…
Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…
Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
This website uses cookies.
Read More