ഒരു ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥയുമായി , ഏഷ്യാനെറ്റിൽ പുതിയ പരമ്പര “ടീച്ചറമ്മ”യുടെ പ്രീമിയർ പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ കുടുംബകഥയുമായി “ടീച്ചറമ്മ” എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു . ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സീരിയൽ പറയുന്നത്. സ്വന്തം വീട്ടിൽ ആരും വിലമതിക്കപ്പെടാതെ വിദ്യാർത്ഥികൾക്കായി സ്വയം സമർപ്പിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും വേദനയുടെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ പരമ്പര വരച്ചു കാട്ടുന്നു.
“ടീച്ചറമ്മ” ഒരു പ്രൈമറി സ്കൂൾ അധ്യാപികയായ സരസ്വതിയുടെ ജീവിതമാണ് പറയുന്നത്. 50-കളിൽ പ്രായമെത്തിയ അവൾ തന്റെ അധ്യാപകജീവിതത്തിൽ അതീവ ആദരിക്കപ്പെടുന്ന ഒരാളാണ്, എന്നാൽ വീട്ടിൽ അവൾക്ക് പ്രിയമുള്ളവരുടെ അടുപ്പമോ സ്‌നേഹമോ ലഭിക്കുന്നില്ല.
സരസ്വതിക്ക് രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. എന്നാൽ ഇളയമകളായ വീണ മാത്രമാണ് സരസ്വതിയോടൊപ്പം നിൽക്കുന്നത്. . മുതിർന്ന മകളായ രാധയും മകനായ മഹേഷ് ഉം അമ്മയെ വെറും കെയർടേക്കറും , പാചകക്കാരിയും സഹായിയും എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. പരിഗണനയോ ബഹുമാനമോ സ്നേഹമോ നൽകാതെ അവരെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയും അവഗണനയോടെ സമീപിക്കുകയും ചെയ്യുന്നു.
സ്വന്തം കുടുംബത്തിൽ പലവിധ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിലും സരസ്വതി ഒരു കരുത്തുറ്റ അധ്യാപികയാണ്. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലുപരി, മാതാപിതാക്കളെ അവരുടെ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്താൻ പ്രചോദിപ്പിക്കുകയും അവരോട് ചർച്ചകൾ നടത്തുകയും ചെയ്യുന്നു. പുസ്തകത്തിനകത്തേക്കാൾ വലിയ പാഠങ്ങൾ അവളുടെ ക്ലാസുകളിൽ പഠിപ്പിക്കപ്പെടുന്നു.
ഈ കരുത്തുറ്റ സ്ത്രീയുടെ ആത്മപ്രതിരോധത്തിന്റെ , സ്‌നേഹത്തിന്റെയും സ്വയംകണ്ടെത്തലിന്റെയും അതിശയകരമായ കഥ , സരസ്വതി തന്റെ കുടുംബത്തിൽ ഒരു സ്ഥാനം നേടാൻ ശ്രമിക്കുമ്പോഴും അനേകം കുട്ടികളുടെ ഭാവിയെ നിർമിക്കുമ്പോഴും ഉണ്ടാവുന്ന അവിസ്മരണീയ കാഴ്ചകളുമായി “ടീച്ചറമ്മ” ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
MyG partnered with JioStar’s MegaBlast കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം…
Inspection Bungalow ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ…
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
This website uses cookies.
Read More