കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന ആര്‍ക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പുതിയ പരമ്പര സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ഈ മലയാളം ത്രില്ലര്‍ സിനിമ പറയുന്നത്.
വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമില്ലാതെ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആയ പച്ചയായ ജീവിതത്തെ പശ്ചാത്തലമാക്കിയ ആര്‍ക്കറിയാം സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ബിജു മേനോൻ , പാർവതി തിരുവോത്ത് , ഷറഫുദീൻ എന്നിവരാണ്. ആർക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ്…
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു…
മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…