എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

കോവിഡ്19 നു എതിരായ പോരാട്ടത്തില്‍ കേരളത്തിന് കൈത്താങ്ങായി സീ എന്റര്‍ടൈന്‍മെന്റ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

25 ആംബുലന്‍സുകളും 4,000 പിപിഇ കിറ്റുകളും നല്‍കി സീ എന്റര്‍ടൈന്‍മെന്റ് – കോവിഡ്19

Zee Keralam Contribution to Kerala’s Fight Against COVID-19

കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക സംസാരിച്ചു. കോവിഡ് മുന്‍കരുതലുകളോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രി കെ.കെ ശൈലജ ഇവ സ്വീകരിച്ചു. ദേശീയ തലത്തില്‍ സീ നടത്തി വരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കേരള ജനതയ്ക്കുള്ള ഈ സഹായം.

Zee Keralam Donates

‘കോവിഡ് മഹാമാരിയില്‍ പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കോവിഡ്19 നെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഉറച്ച പിന്തുണ നല്‍കാന്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ കോവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഞങ്ങള്‍ സംഭാവന ചെയ്ത ഈ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,’ ചടങ്ങില്‍ സംസാരിച്ച സീ എന്റര്‍ടൈന്‍മെന്റ് മേധാവി പുനിത് ഗോയങ്ക പറഞ്ഞു.

Zee Group donates ambulances

‘സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാനും കോവിഡ്19 നെതിരായ മുന്‍കരുതലുകള്‍ പാലിക്കുതിനും ആവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിവരുന്നുണ്ട്. കോവിഡ്19 വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഈ സമയത്ത് പിന്തുണ നല്‍കിയതിന് ശ്രീ. പുനിത് ഗോയങ്കയ്ക്കും സീക്കും നന്ദി അറിയിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

Covid19 Fight

‘സീ എന്റര്‍ടൈന്‍മെന്റ് അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു നല്‍കിയ സഹായം മഹത്തരമാണ്. കോവിഡ് രോഗികളെ വീടുകളില്‍ നിും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതില്‍ പ്രയാസം നേരിടുകയാണ് നാമിപ്പോള്‍. ഇത് ലഘൂകരിക്കാന്‍ സീ എന്റര്‍ടൈന്‍മെന്റ് നല്‍കിയ 25 ആംബുലന്‍സുകളും പിപിഇ കിറ്റുകളും വലിയ സഹായമാണ്. സീക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതോടൊപ്പം അവര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതുപോലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെറിഞ്ഞതില്‍ സന്തോഷവും പങ്കുവെക്കുന്നു,’ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

‘കേരളത്തിന് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും നല്‍കിയസീ എന്റര്‍ടൈന്‍മെന്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിലൂടെ അര്‍ത്ഥവത്തായ ഒരു ഇടപെടല്‍ നടത്തിത് അഭിന്ദനീയമാണ്. ഈ പദ്ധതിയുടെ ഭാഗമായി സീ സമീപച്ചപ്പോള്‍ രോഗികളെ കൊണ്ടുപോകുതിനുള്ള പ്രയാസം പരിഹരിക്കാനുള്ള ഒരു മാര്‍ഗമാണ് നമ്മുടെ മുഖ്യമന്ത്രി ചോദിച്ചത്. ഇതു സീ അംഗീകരിക്കുകയും സഹായമായി ആംബുലന്‍സുകള്‍ നല്‍കുകയും ചെയ്തിരിക്കുു. ഇത്തരം പ്രവൃത്തിയിലൂടെ രോഗത്തിനെതിരെ പൊരുതാന്‍ അധിക കരുത്ത് സംസ്ഥാനത്തിന് ലഭിക്കും,’ ദേശീയ ആരോഗ്യ ദൗത്യം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ പറഞ്ഞു.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

Lokah Chapter 1 Chandra Morning Shows ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക…

1 ദിവസം ago

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

Abishan Jeevinth New Movie സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ്…

2 ദിവസങ്ങൾ ago

വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

Megastar Chiranjeevi met fan Rajeshwari സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ…

2 ദിവസങ്ങൾ ago

ശിവകാർത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് ആഗസ്റ്റ് 30 കൊച്ചിയിൽ

Madharaasi Movie Promotions പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ…

2 ദിവസങ്ങൾ ago

ക്യാംപസ് ത്രില്ലർ ചിത്രം “താൾ” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

രാജാസാഗർ സംവിധാനം ചെയ്ത അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ ചിത്രം താൾ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു…

2 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More