എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ സീ കേരളം

ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements
Zee Keralam New Serials

കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി, ദുർഗ എന്ന രണ്ട് പുതിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവരാൻ ഒരുങ്ങുന്നു. ശക്തമായ കഥപറച്ചിലിന്റെയും ഹൃദയസ്പർശിയായ വികാരങ്ങളുടെയും മിശ്രിതം വാഗ്ദാനം ചെയ്യുന്ന രണ്ടു പരമ്പരകളും അതുല്യരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവയാണ്. പ്രൈം ടൈം വിനോദത്തെ പുനർനിർവചിക്കുന്ന ആഖ്യാനങ്ങളായ ഈ പുതിയ രണ്ടു പരമ്പരകളും രണ്ടു പുത്തൻ സ്ത്രീജന്മങ്ങളുടെ കഥ പറയുന്നവയാണ്.

അറിഞ്ഞിട്ടും അറിയാതെ പോകുന്ന സ്നേഹത്തിന്റെ കഥയുമായി ‘ചെമ്പരത്തി’

Advertisements

രാത്രി 8.00 മണിക്ക് സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി പറയുന്നത്, തന്റെ രാജ പാരമ്പര്യത്തെ കുറിച്ച അറിയാതെ ലളിത ജീവിതം നയിക്കുന്ന ഗ്രാമീണ പെൺകുട്ടിയായ കല്യാണിയുടെ ഹൃദയസ്പർശിയായ കഥയാണ്. സംസാരശേഷി നഷ്ടപ്പെട്ട തന്റെ അമ്മയോടൊപ്പം താമസം മാറുമ്പോൾ മനഃശക്തിയെ പരീക്ഷിക്കുന്ന വർഗ സംഘർഷങ്ങളെയും വൈകാരിക പോരാട്ടങ്ങളെയുമാണ് കല്യാണി അഭിമുഖീകരിക്കുന്നത്. ഗൃഹാതുരത്വത്തിന്റെയും ഊഷ്മളതയുടെയും മുഹൂർത്തങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളിലേയ്ക്ക് പുതുമയോടെ എത്തുകയാണ് ചെമ്പരത്തി. ഹരിത, സുധീർ ബാവു എന്നിവർ നായികാനായകന്മാരായി അഭിനയിക്കുന്ന ഈ പരമ്പരയിൽ റെനീഷ, ജയപ്രകാശ്, രൂപശ്രീ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ദുർഗ: കനലായും കനിവായും ഇവൾ

രാത്രി 8.30 നാണ് പ്രേക്ഷകർക്ക് ‘ദുർഗ’ കാണാനാവുക. രഹസ്യ പോലീസുകാരിയായും സ്നേഹമയിയായ മകളായും ഇരട്ട ജീവിതം നയിക്കുന്ന സുന്ദരിയും ഉത്സാഹഭരിതയുമായ യുവതിയാണ് ദുർഗ. തന്റെ അമ്മയെ ഒരു ഗൂഢാലോചനയുടെ കുടുക്കിൽ വീഴ്ത്തിയവരെ വെളിച്ചത്തു കൊണ്ടുവരാനായി ദുർഗ നടത്തുന്ന അന്വേഷണമാണ് കഥയുടെ പ്രധാന പ്രമേയം. കുടുംബ ബന്ധങ്ങളും രഹസ്യാന്വേഷണങ്ങളുമായി ഇഴ ചേരുന്നതാണ് ഈ കഥ. ദുർഗയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന, തന്റെ തന്നെ രഹസ്യാന്വേഷണ സംഘത്തിലെ അംഗമായ കിരണുമായുള്ള ബന്ധം കഥയ്ക്ക് കൂടുതൽ മിഴിവേകുകയും ചെയ്യുന്നുണ്ട്. സാന്ദ്ര, കൗശിക് റാം പാട്ടാളി എന്നിവരാണ് ദുർഗയിലെ നായികാ നായകന്മാരെ അവതരിപ്പിക്കുന്നത്.

ദൃഢനിശ്‌ചയം, കുടുംബ ബന്ധങ്ങൾ, പ്രതീക്ഷ എന്നിവ ആഘോഷിക്കുന്ന യഥാർത്ഥവും വൈകാരികത പ്രതിധ്വനിക്കുന്നതുമായ കഥകൾ നൽകാനുള്ള ദൗത്യമാണ് ചെമ്പരത്തി ദുർഗ എന്നീ പരമ്പരകളിലൂടെ സീ കേരളം നിർവഹിക്കുന്നത്. 2025 നവംബർ 17 മുതൽ എല്ലാ രാത്രികളിലും ധൈര്യത്തിന്റെയും, സ്നേഹത്തിന്റെയും, വിധിയുടെയും പുതിയ അധ്യായങ്ങൾ അനാവരണം ചെയ്യുകയാണ് ഈ പരമ്പരകളിലൂടെ.

ചെമ്പരത്തി തിങ്കൾ മുതൽ വെള്ളി വരെ, രാത്രി 8:00 മണിക്കും, ദുർഗ തിങ്കൾ മുതൽ വെള്ളി വരെ, രാത്രി 8:30 മണിക്കും കാണാനാകും.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…

2 ദിവസങ്ങൾ ago

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…

2 ദിവസങ്ങൾ ago

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്

Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…

2 ദിവസങ്ങൾ ago

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും

Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…

3 ദിവസങ്ങൾ ago

സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ്

Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…

3 ദിവസങ്ങൾ ago

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

5 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More