ജന്മ ജന്മാന്തരങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രണയ പ്രതികാര കഥയാണ് നേത്ര. സാക്ഷാൽ ശ്രീ പരമേശ്വരൻ്റെ അനുഗ്രഹമുള്ള ഒരു ഇച്ഛാധാരി നാഗകന്യകയാണ് നേത്ര. ഭൂമിയിലെ മനുഷ്യരുടെ സമാധാനവും സന്തുലനവും സംരക്ഷിക്കാൻ ശ്രീ പരമേശ്വരൻ തെരഞ്ഞെടുത്തത് അവളെയായിരുന്നു.
അതിനായി എല്ലാ ശക്തികളും ഒരു നാഗമാണിക്യത്തിലാക്കി അവൾക്കായി കരുതിവെച്ചു. 21 വർഷത്തിലൊരിക്കൽ മാത്രം വരുന്ന കാർത്തിക പൗർണമി ദിനത്തിൽ മാത്രമേ നാഗമാണിക്യം പ്രത്യക്ഷപ്പെടുകയുള്ളു. നേത്രയ്ക്ക് അത് സ്വന്തമാക്കണമെങ്കിൽ മനസ്സിൽ നന്മ മാത്രമുള്ള ഒരു പങ്കാളിയെ കണ്ടെത്തി സ്വയംവരം ചെയ്ത് നാഗറാണിയാകേണ്ടതുണ്ട്, അതിനായി അവൾ തെരഞ്ഞെടുത്തത് അർജുൻ എന്ന ഒരു മനുഷ്യനെയാണ്.
ശിവാനി തോമർ, പ്രേം ജേക്കബ്, ഭരദ്വാജ് എന്നിവരാണ് നേത്ര സീരിയല്‍ പ്രധാന അഭിനേതാക്കള്‍
ക്രൂരതയുടെ പര്യായമായ കരൺ എന്ന രാക്ഷസൻ ,നാഗമാണിക്യം സ്വന്തമാക്കി ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായി മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൻ്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നേത്രയെ വിവാഹം കഴിച്ചാൽ നാഗമാണിക്യം സ്വന്തമാക്കാമെന്ന് അവൻ തിരിച്ചറിയുന്നു .
ആറുജന്മങ്ങളിലും കരണിൻ്റെ ശ്രമങ്ങളെ തടയാൻ നേത്രയ്ക്ക് സാധിച്ചെങ്കിലും, അർജുനെ വിവാഹം കഴിച്ച് നാഗമാണിക്യം സ്വന്തമാക്കാൻ അവൾക്ക് കഴിഞ്ഞില്ല. തൻ്റെ ഏഴാമത്തെയും അവസാനത്തെയും ജന്മത്തിൽ കരണിനെ വധിക്കുമെന്നും അർജുനെ വിവാഹം കഴിച്ച് നാഗമാണിക്യം സ്വന്തമാക്കുമെന്നു അവൾ പ്രതിജ്ഞയെടുക്കുന്നു .
പക്ഷെ അതത്ര എളുപ്പമായിരുന്നില്ല അവൾക്ക്. തങ്ങളുടെ മുൻജന്മങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഏതുമില്ലാതെ നേത്രയും അർജുനും കരണും പുനർജനിക്കുന്നു. ഒരു സാധാരണ കുടുംബത്തിലെ കാർ ഡ്രൈവറുടെ മകളാണ് നേത്ര .കഴിഞ്ഞ ആറു ജന്മങ്ങളിലും ശത്രുക്കളായിരുന്ന കരണും അർജുനും ഏഴാമത്തെ ജന്മത്തിൽ ഉറ്റ സുഹൃത്തുക്കളാണ്.
ഇവർ മൂവരും തങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ കർത്തവ്യങ്ങൾ തിരിച്ചറിയുമോ ?എങ്ങനെയാണ് നേത്ര ,താനാണ് നാഗലോകം അടക്കി വാഴുന്ന ഏറ്റവും ശക്തയായ നാഗകന്യക എന്ന് തിരിച്ചറിയുന്നത് ? കഴിഞ്ഞ ആറു ജന്മത്തിലും തന്നെ വധിച്ച് നേത്രയുടെ ലക്ഷ്യം ഇല്ലാതാക്കിയ രാക്ഷസനായ കരണിനെയാണ് താൻ സംരക്ഷിക്കുന്നത് എന്ന് അർജുൻ എങ്ങനെയാണു തിരിച്ചറിയുക ?
06:00 PM – സ്വന്തം സുജാത
06:30 PM – സുന്ദരി
07:00 PM – അനിയത്തി പ്രാവ്
07:30 PM – നേത്ര
08:00 PM – കന്യാദാനം
08:30 PM – ഭാവന
09:00 PM – കളിവീട്
09:30 PM – കനൽപൂവ്
10:00 PM – സുന്ദരി
10:30 PM – അനിയത്തി പ്രാവ്
11:00 PM – ഭാവന
തൻ്റെ ഉള്ളിലുറങ്ങുന്ന രാക്ഷസനെ കരൺ എപ്പോഴാണ് കണ്ടെത്തുക ? ഏഴുജന്മങ്ങളായി അപൂർണ്ണമായിരിക്കുന്ന തൻ്റെ പ്രണയം സഫലീകരിച്ച് നേത്രയ്ക്ക് നാഗമാണിക്യം സ്വന്തമാക്കാൻ ആവുമോ ? അതോ രാക്ഷസനായ കരൺ പരിപാവനമായ നാഗമാണിക്യം സ്വന്തമാക്കി ഈ പ്രപഞ്ചം തൻ്റെ കാൽക്കീഴിലാക്കുമോ ? കാത്തിരുന്നു കാണുക നേത്ര സീരിയല്‍, എല്ലാ ദിവസവും രാത്രി 7. 30 ന് നമ്മുടെ സൂര്യ ടിവിയിൽ.
Andande Pennoruthi Song ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ "എന്ന…
Queen of the Night Lokah Movie Song ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "…
Happy Couples Sitcom on Asianet പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം " ഹാപ്പി കപ്പിൾസ് "…
Maa Vande ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന…
Basil Joseph and Ananthu S നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്.…
Mumbai International Film Festival ഉണ്ണി കെ ആർ സംവിധാനം ചെയ്ത "എ പ്രഗ്നന്റ് വിഡോ" എന്ന ചിത്രം മുംബ…
This website uses cookies.
Read More