കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സ്വപ്നക്കൂടൊരുക്കിയ ദേവി എന്ന പെൺ കുട്ടിയുടെ കഥ, പ്രമുഖ മലയാളം വിനോദ ചാനല്‍ ഫ്ലവേര്‍സ് ടിവി ഒരുക്കുന്ന ഏറ്റവും, പുതിയ സീരിയല്‍ സുഖമോ ദേവി മെയ് 8 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. എല്ലാ ദിവസവും രാത്രി 9:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ വിവേക് ഗോപൻ, സുസ്മിത പ്രഭാകരൻ, ഐശ്വര്യ ഭാസ്കർ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
കട്ടുറുമ്പ് 2 എല്ലാ ശനിയും ഞായറും ഏപ്രിൽ 30ന് രാത്രി 08:00 മണിക്ക് ഫ്ലവേര്‍സ് ടിവിയില്‍ ആരംഭിക്കുന്നു. ചക്കപ്പഴം 2 , ഉപ്പും മുളകും 2 , സുരഭിയും സുഹാസിനിയും , ടോപ് സിംഗർ സീസൺ 3 , കോമഡി ഉത്സവം , ഫ്ലവേഴ്സ് ഒരു കോടി, സ്റ്റാര്‍ മാജിക്ക് എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍.
ഹോളിവുഡ് സിനിമകള്‍ മലയാളത്തില്‍ അവതരിപ്പിച്ചു ഫ്ലവേര്‍സ് ടിവി – ദി അമേസിംഗ് സ്പൈഡർ മാൻ 1, ശനിയാഴ്ച , 29 ഏപ്രില്‍ വൈകുന്നേരം 04:00 മണിക്ക് , ദി അമേസിംഗ് സ്പൈഡർ മാൻ 2, ഞായര്‍ 30 ഏപ്രില്‍ വൈകുന്നേരം 04:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
സീ കേരളം സീരിയൽ ചെമ്പരത്തിയിലെ തൃച്ചംബരത്ത് അഖിലാണ്ടേശ്വരിക്ക് ശേഷം ഐശ്വര്യ ഭാസ്‌കർ സുഖമോ ദേവി സീരിയലില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
സുഖമോ ദേവി എന്ന സീരിയലിൽ ദേവി എന്ന ടൈറ്റിൽ റോള്‍ ചെയ്യുന്നത് സുസ്മിത പ്രഭാകരൻ ആണ്. സീ കേരളം സീരിയല്‍ നീയും ഞാനും ഇല്‍ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ അരങ്ങേറിയ സുസ്മിത ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയിലെ സുഖമോ ദേവി എന്ന പരമ്പരയിലൂടെ വീണ്ടും മിനി സ്‌ക്രീനിൽ എത്തുന്നു. വികെ ബൈജു, പ്രിയങ്ക നായര്‍ തുടങ്ങിയവരാണ് ഈ പരമ്പരയിലെ മറ്റഭിനേതാക്കള്‍.
വിവേക് ഗോപൻ ആണ് ഷോയിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്, അദ്ദേഹം ഇപ്പോൾ സൂര്യ ടിവിയിലെ സീതാരാമം എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയാണ്.. പരസ്പരം (സൂരജ്), കാർത്തിക ദീപം (അരുൺ) തുടങ്ങിയ സീരിയല്‍ വേഷങ്ങളിലൂടെ ജനപ്രിയനാണ് വിവേക് ഗോപൻ സിൽവർ സ്‌ക്രീൻ സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ലാൽജിത്ത് നിർമ്മിച്ച ഈ പരമ്പര സംവിധാനം ചെയ്യുന്നത് ഫൈസൽ അടിമാലിയാണ്.
ടോപ് സിംഗർ ഷോ തിങ്കൾ മുതൽ വെള്ളി വരെ 07:30 PM – 09:00 PM വരെയും ശനി മുതൽ ഞായർ വരെ 07:30 PM -08:00 PM വരെയും സംപ്രേക്ഷണം ചെയ്യും
കട്ടുറുമ്പ് 2 എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 08:00 മണിക്ക്
കോമഡി ഉത്സവം – തിങ്കൾ മുതൽ ബുധൻ വരെ രാത്രി 09:30 മുതൽ 11:00 വരെ
സ്റ്റാർ മാജിക്ക് – വ്യാഴം – ശനി 09:30 PM മുതൽ 11:00 PM വരെ
ഫ്ലവേര്‍സ് ഒരു കോടി – ഞായറാഴ്ച 09:30 PM മുതൽ 11:00 PM വരെ
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More