കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങിയവരെ അണിനിരത്തി അതീഷ് എം. നായർ സംവിധാനം ചെയ്ത ‘കാസർഗോഡ് എംബസി‘ മികച്ച പ്രതികരണങ്ങളോടെ ZEE5ൽ പ്രദർശനം തുടരുന്നു. ‘മാർച്ച് 20’ന് റിലീസ് ചെയ്ത സീരിസ് ലെജൻഡറി മൂവീസാണ് നിർമ്മിച്ചത്. മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ പെട്ട സീരീസിൽ 7 എപ്പിസോഡുകളാണുള്ളത്. ഹീരജിന്റെതാണ് തിരക്കഥ. അനൂപ് പ്രകാശ് ക്രീയേറ്റീവ് ഡയറക്ടറായ സീരീസിന്റെ സംഗീത സംവിധായകൻ രതീഷ് വേഗയാണ്. സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത് നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യുടെ സോഷ്യൽ മീഡിയയിലൂടെയാണ്.
സീരിസിൻ്റെ കഥാ പശ്ചാത്തലവും കഥ പറച്ചിൽ രീതിയും ‘കാസർഗോഡ് എംബസി’യെ വ്യത്യസ്ഥമാക്കുന്നു. കഥാപാത്രങ്ങളുടെ ചില തീരുമാനങ്ങൾ അവരെ പ്രശ്നത്തിലാഴ്ത്തുന്നതും അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നതും തുടർന്നവർ നേരിടുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രം സംവദിക്കുന്നത്. ആകാംക്ഷഭരിതമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന കാസർഗോഡ് എംബസി സീരിസ് പ്രക്ഷകർക്ക് വ്യത്യസ്തമായ ദിശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
ചന്ദുവിൻ്റെയും അസിയുടെയും കഥയിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. കള്ള പാസ്പോർട്ട് ഉണ്ടാക്കാൻ അവർ കണ്ടെത്തിയ വഴിയും തുടർന്ന് നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ഭാഗത്ത് ചന്ദു, അസി, റോയിച്ചൻ എന്നിവരിലൂടെ കഥ സഞ്ചരിക്കുമ്പോൾ മറു വശത്ത് ഫേക്ക് പാസ്പോട്ടിൻ്റെ ഉടവിടം തിരഞ്ഞിറങ്ങിയ ഇൻവെസ്റ്റിഗേഷൻ ടീമിനെയും കാണാം. ആകാംക്ഷഭരിതമായ മുഹൂർത്തങ്ങൾ സീരിസിലുണ്ടെന്നതിനാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ സീരിസിന് സാധിക്കുന്നുണ്ട്.
റേറ്റിംഗ് : 3.5/5
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
This website uses cookies.
Read More