എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സിനിമ വാര്‍ത്തകള്‍

പ്രിൻസ് ആൻഡ് ഫാമിലി , ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Trailer Of Prince and Family Movie

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150ാം മത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ മാത്രമായിരുന്നു ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അതിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. പടം റിലീസ് ചെയ്തതിനു ശേഷം ടീസർ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് നായികയാണ്.

പുതുമുഖ നായികയായി എത്തിയ റാണിയ ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി കഴിഞ്ഞു. ഗംഭീര പ്രകടനം കാഴ്ച്ച വെച്ച റാണിയക്ക് അഭിനന്ദനപ്രവാഹം തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു പ്രത്യേകത ഉർവ്വശിയുടെ ഗസ്റ്റ് റോളാണ്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉർവ്വശി ചിത്രത്തിൽ കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്.ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ.


ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”

ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്” പ്രിൻസ് ആൻഡ് ഫാമിലി “.ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണ ദിവെ. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.

കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, വാർത്താ പ്രചരണം : പി ആർ ഓ പ്രതീഷ് ശേഖർ.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

2 ആഴ്ചകൾ ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 ആഴ്ചകൾ ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

3 ആഴ്ചകൾ ago

വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി

Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…

3 ആഴ്ചകൾ ago

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം..

Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…

3 ആഴ്ചകൾ ago

പെദ്ധി പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ – രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം

Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More