എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements
Prakambanam on ZEE5

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ സ്ട്രീമിങ് ആരംഭിച്ചു.വിജേഷ് പാനത്തൂർ സംവിധാനം ചെയ്ത് ശ്രീഹരി വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസുമായി ചേർന്നാണ് ഇതിന്റെ നിർമ്മാണം.

ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ,പി.പി. കുഞ്ഞിക്കൃഷ്ണൻ, കലാഭവൻ നവാസ്, പ്രശാന്ത് അലക്സാണ്ടർ, ശീതൾ ജോസഫ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന മൂന്ന് കോളേജ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.അവരുടെ രസകരമായ വിദ്യാർത്ഥി ജീവിതവും കുസൃതികളും തമാശകളും നിറഞ്ഞ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ്‌ സംഭവിക്കുന്നു.

Advertisements

ഹൊററും കോമഡിയും സമാസമം ചേർത്ത് തയ്യാറാക്കിയ ആഘോഷചിത്രമാണ് പ്രകമ്പനം.
സാധാരണ ഒരു ഹൊറർ ചിത്രമെന്ന് കേട്ടാൽ മനസിലേക്ക് വരുന്നത് ഭയം നിറഞ്ഞ രംഗങ്ങളായിരിക്കും. അതിനിടയിൽ തമാശയോ, മിസ്റ്ററിയോ വന്നുപോകും. എന്നാൽ പ്രകമ്പനം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. പേടിപ്പിക്കുന്ന പ്രേതമല്ല ഇവിടെ. പ്രേതസാന്നിധ്യം അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ഭയമാണ് സിനിമയിൽ ചിരി വീഴാൻ കാരണമാകുന്നത്.

ഹൊററും ഹ്യൂമറും ഒരുമിച്ച് പുതിയൊരു രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രകമ്പനം’ എന്ന് ഗണപതി പറഞ്ഞു.ഞാൻ ഇങ്ങനെയൊരു കഥാപാത്രമായെത്തുന്നത് ഇതാദ്യമാണ്,ZEE5 വഴി കൂടുതൽ വലിയൊരു പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് മല്ലിക സുകുമാരൻ കൂട്ടിചേർത്തു.

മനസ്സ് തുറന്ന് ചിരിക്കാനും ഒപ്പം അല്പം പേടിക്കാനും ആഗ്രഹിക്കുന്നവർക്കായി ഇതാ ‘പ്രകമ്പനം മലയാളം ZEE5-ൽ കാണാം.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…

6 ദിവസങ്ങൾ ago

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടിയിൽ

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…

6 ദിവസങ്ങൾ ago

കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…

6 ദിവസങ്ങൾ ago

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…

1 ആഴ്ച ago

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

3 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More