Download OTT Tracker App
Download OTT Tracker App

പൊയ്യാമൊഴി ഓടിടി റിലീസ് , മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Septemberഓടിടി റിലീസ്

ഏറ്റവും പുതിയ ഓടിടി റിലീസുകള്‍ അറിയാം – പൊയ്യാമൊഴി

സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി മനോരമ മാക്സിൽ

Poyyamozhi OTT Release Date and Platform Name
Poyyamozhi OTT Release Date and Platform Name

ജാഫർ ഇടുക്കി,നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത “പൊയ്യാമൊഴി” സെപ്റ്റംബർ പതിനൊന്നിന് മനോരമ മാക്സിലൂടെ പ്രദർശനത്തിനെത്തുന്നു.

നിഗൂഢ വനത്തിലൂടെ യഥാർത്ഥ മനുഷ്യരായി മാറുന്ന ഇരയും വേട്ടക്കാരനും നടത്തുന്ന ഒരു യാത്രയാണ് “പൊയ്യാമൊഴി “.ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു. ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണമെഴുതുന്നു.

എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-അഖിൽ പ്രകാശ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര,പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, ആർട്ട് – നാഥൻ മണ്ണൂർ . കളറിസ്റ്റ്-ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ- തപസ് നായിക്, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-റോസ് റജിസ്, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പരസ്യക്കല-എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെന്നറ്റ് , ആക്ഷൻ-ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ,സുധി പാനൂർ,ഓഫീസ് നിർവഹണം-ഹരീഷ് എ വി.

വാഗമൺ,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു”പൊയ്യാമൊഴി”യുടെ ചിത്രീകരണം.

പി ആർ ഒ-എ എസ് ദിനേശ്.

Poyyamozhi OTT Release Date
Poyyamozhi OTT Release Date
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *