എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements
Avihitham On JioHotstar

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രം അവിഹിതം ജിയോഹോട്ട്സ്റ്റാറിൽ നവംബർ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. E4 എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി.ബി.അനീഷ്, സി.വി.സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന അവിഹിതത്തിന്റെ കഥ എഴുതിയിരിക്കുന്നത് അംബരീഷ് കളത്തെറയാണ്.

ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.

Advertisements

സമൂഹത്തിലെ കപട സദാചാരബോധത്തെ കൃത്യമായി വരച്ചു കാട്ടുന്ന ചിത്രമാണ് അവിഹിതം. കാഞ്ഞങ്ങാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന ചിത്രം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യൂസും ഛായാഗ്രാഹകരായ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സനത്ത് ശിവരാജാണ്. സംഗീതം ശ്രീരാഗ് സജി.

നവംബർ 14 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘അവിഹിതം’ സ്ട്രീം ചെയ്യുന്നത്. ഒരു ചെറുചിരിയോടെ കാണാം.

OTT Release Date Of Avihitham Movie
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…

4 ദിവസങ്ങൾ ago

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…

4 ദിവസങ്ങൾ ago

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്

Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…

4 ദിവസങ്ങൾ ago

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും

Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…

5 ദിവസങ്ങൾ ago

സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ്

Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…

5 ദിവസങ്ങൾ ago

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

1 ആഴ്ച ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More