എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements
Netflix Streaming Pennum Porattum

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന് ഐഎഫ്എഫ്എഫ്‍കയിലും നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. തിയറ്റർ റിലീസിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം സമീപകാലത്ത് തിയറ്റര്‍ റിലീസിന് മുന്‍പേ ഒടിടി അവകാശം വില്‍ക്കാന്‍ കഴിഞ്ഞ മലയാളത്തിലെ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ പെണ്ണും പൊറാട്ടും സിനിമ ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്ലാറ്റ്‍ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും.

സുട്ടു എന്ന നായയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ടൊവിനോ തോമസ് ആണ് ഈ നായയ്ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് എന്നതും കൗതുകം. ഫാന്റസിയും സോഷ്യൽ സറ്റയറും ചേർത്തിണക്കുന്ന കഥാപരിസരമാണ് ചിത്രത്തിന്‍റേത്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. കോമഡിയിലും ആക്ഷനിലും ഉൾപ്പെടെ, ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്, എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ്ടികെ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിച്ചത്.

Advertisements

കാസ്റ്റിംഗ് ഡയറക്ടറായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായും നായകനായും ശ്രദ്ധ നേടിയ രാജേഷ് മാധവൻ, ഇപ്പോൾ സംവിധായകനായി ‘പെണ്ണും പൊറാട്ടും’ അവതരിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻ അനുഭവങ്ങളും ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങളും സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. ഐഎഫ്എഫ്കെയ്ക്ക് മുന്‍പ് ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രവിശങ്കർ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ് നിർവഹിച്ചത്.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…

6 ദിവസങ്ങൾ ago

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടിയിൽ

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…

6 ദിവസങ്ങൾ ago

കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…

6 ദിവസങ്ങൾ ago

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…

1 ആഴ്ച ago

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

3 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More