അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച്, രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് ” മേയ് 30 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.
ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ് ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടർന്ന് പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടാകുന്നു. പെട്ടെന്ന് അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവൾ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണമായവരെ തൻ്റേതായ പുതിയ രീതികളിലൂടെ അപർണ നേരിടുന്നിടത്ത് കഥാഗതി കൂടുതൽ സങ്കീർണ്ണവും ഉദ്വേഗവും നിറഞ്ഞതാകുന്നു.
എസ് ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാനർ – വേണി പ്രൊഡക്ഷൻസ്, നിർമ്മാണം – എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം – രഞ്ജിത്ത് ജി വി, കോ – പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ – എ വിമല, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി എസ് വിഷ്ണു, ആലാപനം – രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനീഷ് ഇടുക്കി, കല – അജയൻ അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, സഹസംവിധാനം – അരുൺ ഉടുമ്പുൻചോല, ബോബി, സംവിധാന സഹായികൾ – അലക്സ് ജോൺ, ദിവ്യ ഇന്ദിര, വിതരണം – ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈൻസ് – റോസ്മേരി ലില്ലു, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, പിആർഓ – അജയ് തുണ്ടത്തിൽ ………
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…
This website uses cookies.
Read More