എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ ഏഷ്യാനെറ്റ്‌

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് മെഗാ ലോഞ്ച് എപ്പിസോഡ് , ആഗസ്റ്റ് 3 , രാത്രി 7 മണിക്ക്

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

ഏഴിന്റെ പണി”യുമായി ബിഗ് ബോസ് മലയാളം സീസൺ 7 ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റ്‌ ബിഗ് ബോസ് മലയാളം സീസൺ 7 സംപ്രേക്ഷണം ആരംഭിക്കുന്നു

Bigg Boss Malayalam Season 7 Telecast Time of Asianet

നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തുന്ന, മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. “ഏഴിന്റെ പണി” എന്ന ശക്തമായ ടാഗ് ലൈനോടുകൂടി എത്തുന്ന ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7 – ന്റെ ഗ്രാൻഡ് മെഗാ ലോഞ്ച് എപ്പിസോഡ് ആഗസ്റ്റ് 3 , ഞായറാഴ്ച രാത്രി 7 മണിക്ക് പ്രേക്ഷകക്ക് മുന്നിൽ എത്തുന്നു.

Advertisements

പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തും. ആവേശം, ത്രില്ല്, നാടകീയത , ട്വിസ്റ്റ് തുടങ്ങി എല്ലാം കൂടിചേർന്ന സീസൺ കാത്തിരിക്കുന്നത് വൈവിധ്യങ്ങങ്ങളുടെ കലവറയാണ് .

ഈ സീസണിൽ “ഏഴിന്റെ പണി” എന്ന ടാഗ് ലൈനിലൂടെ ഷോയുടെ പാരമ്പര്യ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി, പ്രേക്ഷകന്റെ അഭിപ്രാങ്ങൾ കൂടി ഉൾപ്പെടുത്തിയ മാറ്റങ്ങളും തന്ത്രപരമായ കളികളും കളിക്കാരും അതിപ്രതീക്ഷിതമായ ടാസ്ക്കുകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി പുതിയ രൂപത്തിലെത്തുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുന്നത്. കൂടുതൽ കഠിനമായ ടാസ്ക്കുകളും, ബുദ്ധിപൂരിതമായ നീക്കങ്ങളും, ഉയർന്ന നിലവരമുള്ള മത്സരം എന്നിവ ഈ സീസണിന്റെ ഹൈലൈറ്റുകൾ ആണ്.

ഇതിനോടൊപ്പം, ആദ്യമായി ബിഗ് ബോസ് മലയാളം, ഏഷ്യാനെറ്റ് ഏറ്റവും പുതിയ സ്വന്തം ബിഗ്ഗ് ബോസ്സ് ആഢംബര വസതിയിൽ ചിത്രീകരിക്കപ്പെടുന്നു. വിശാലമായ ലോണ്‍, ഭംഗിയായ ഡൈനിംഗ് ഹാൾ, ഫുള്‍ലി എക്വിപ്പ്ഡ് കിച്ചൺ, ആഡംബര ലിവിംഗ് റൂം, 2 / 2 മനോഹരമായ ബെഡ്റൂമുകൾ, നിഗുഢതയേറിയ കൺഫഷൻ റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് തന്നെ ഒരു ദൃശ്യവിസ്മയമാണ്.

തന്ത്രവും, വികാരവും, വിനോദവും ഇഴകിച്ചേർന്ന ത്രില്ലിംഗ് യാത്ര ബിഗ് ബോസ് മലയാളം സീസൺ 7 – “ഏഴിന്റെ പണി”, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00ന് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. കൂടാതെ, ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

13 മിനിറ്റുകൾ ago

കാസർഗോഡ് എംബസി മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…

2 മണിക്കൂറുകൾ ago

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…

3 ആഴ്ചകൾ ago

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ ട്രെയിലർ പുറത്തിറങ്ങി; സ്ട്രീമിംഗ് ഫെബ്രുവരി 27 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…

3 ആഴ്ചകൾ ago

സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…

4 ആഴ്ചകൾ ago

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു.

Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More