എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സിനിമ വാര്‍ത്തകള്‍

കൊത്തലവാടി കന്നഡ ചിത്രം ടീസർ റിലീസായി , ശ്രീരാജ് – പൃഥ്‌വി അമ്പാർ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

ശ്രീരാജ് – പൃഥ്‌വി അമ്പാർ കന്നഡ ചിത്രം കൊത്തലവാടി ടീസർ റിലീസായി

Teaser is Out Kothalavadi

പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി പുഷ്പ അരുൺകുമാർ നിർമ്മിച്ച്, ശ്രീരാജ് സംവിധാനം ചെയ്യുന്ന പൃഥ്‌വി അമ്പാർ നായകനായ കന്നഡ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടല്പെട്ട് താലൂക്കിൽ വരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി, എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കുന്ന ചിത്രത്തിൽ കൊത്തലവാടി ഗ്രാമത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷാ ശൈലിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കാവ്യാ ശൈവയാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർ താരമായ യാഷിന്റെ അമ്മ കൂടിയായ പുഷ്പ അരുൺകുമാർ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. മാസ്സ് സീനുകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറിലെ പൃഥ്‌വി അമ്പാറിന്റെ ലുക്കും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഒരു മാസം മുൻപ് പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സംവിധായകൻ ശ്രീരാജ്‌ തന്നെ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് രഘു നിടുവള്ളിയാണ്‌. ഗോപൽകൃഷ്ണ ദേശ്പാണ്ഡെ, രാജേഷ് നടരംഗ, അവിനാഷ്, ബാല രാജ്വാഡി, മാനസി സുധീർ, ചേതൻ ഗന്ധർവ, അപൂർവ, രഘു രാമനകോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഡോ. രാജ്കുമാറിന്റെ ഐതിഹാസിക ചിത്രങ്ങളിൽ നിന്നും പാർവതമ്മയുടെ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പുഷ്പ അരുൺകുമാർ പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പി എ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.

പുതിയ കലാകാരന്മാർക്ക് അവസരങ്ങൾ നൽകുകയെന്ന ദൗത്യം ആദ്യ ചിത്രത്തിലൂടെ തന്നെ നിർവഹിക്കുകയാണ് പുഷ്പ അരുൺകുമാർ. ചിത്രത്തിന്റെ സംവിധായകൻ, നായിക, ആക്ഷൻ ഡയറക്ടർ എന്നിവരുടെയെല്ലാം അരങ്ങേറ്റ ചിത്രം കൂടിയാണിത്. കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും പുതിയ പ്രതിഭകൾക്ക് അവസരം നൽകാനും തയ്യാറെടുക്കുകയാണ് പി എ പ്രൊഡക്ഷൻസ്.

ഛായാഗ്രഹണം- കാർത്തിക് എസ്, എഡിറ്റർ- രാമിസെട്ടി പവൻ, സംഗീതം- വികാസ് വശിഷ്ഠ, പശ്ചാത്തലസംഗീതം- അഭിനന്ദൻ കശ്യപ്, വരികൾ- ഡോ. വി. നാഗേന്ദ്ര പ്രസാദ്, കിന്നൽ രാജ്, പ്രമോദ് മറവണ്ടെ, ഗൌസ് പീർ, കൊറിയോഗ്രാഫി- മദൻ ഹരിണി, സംഘട്ടനം- സാഗർ എ, ആർട്ട്- അമർ, പബ്ലിസിറ്റി- ദിനേശ് അശോക്, പിആർഒ- ശബരി

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

2 ആഴ്ചകൾ ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 ആഴ്ചകൾ ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

3 ആഴ്ചകൾ ago

വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി

Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…

3 ആഴ്ചകൾ ago

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം..

Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…

3 ആഴ്ചകൾ ago

പെദ്ധി പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ – രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം

Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More