ഫ്ലവേര്‍സ് ടിവി

ടോപ്പ് സിംഗര്‍ സംഗീത പരിപാടി ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുന്നു ഒക്ടോബര്‍ ഒന്ന് മുതല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം സംഗീത റിയാലിറ്റി ഷോയുമായി ഫ്ലവേര്‍സ് ടിവി – ടോപ്പ് സിംഗര്‍

Flowers TV Top Singer

സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്ത ടോപ്പ് സിംഗര്‍ പരിപാടിയുടെ ലക്‌ഷ്യം സംഗീതലോകത്തെ കുരുന്നു ഗായക/ഗായിക പ്രതിഭകളെ കണ്ടെത്തുക എന്നതാണ്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഷോയുടെ അവതാരകയായി എസ്തേര്‍ അനിൽ എത്തുന്നു (ഇപ്പോള്‍ ബേബി മീനാക്ഷി).

പരിപാടിയുടെ ലോഞ്ചിംഗ് ചടങ്ങിൽ നടന്‍ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു, ആർ ശ്രീകണ്ഠൻ നായർ , ശ്രേയ ജയദീപ് ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. കൃഷ്ണ ദിയ, സീതാ ലക്ഷ്മിമി, അദിതി നായർ, ശിവാനി ബി സഞ്ജീവ്, വൈഷ്ണവി, ശ്രേയ, തീർത്ഥ, അസ്ന, ഐശ്വര്യ, കൌശിക് എസ് വിനോദ്, ജെന്നിഫർ, കൃഷ്ണ ദിയ, ആനന്ദ് ഭൈരവ്, സീത ലക്ഷ്മി, ശ്രീ ഭവൻ, ആദർശ്,ഗൌരി കൃഷ്ണ, നേഹൽ എന്നിവരാണ്‌ പങ്കെടുക്കുന്നത്.

Twenty Four News Channel Available in Airtel DTH

ടോപ്പ് സിംഗര്‍ എപ്പിസോഡ്

അപ്ഡേറ്റ് – 250 എപ്പിസോഡുകള്‍ പിന്നിട്ട പരിപാടി 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിചരിത്രം കുറിച്ചു. ബേബി മീനാക്ഷി ആണ് ഇപ്പോള്‍ ഈ പരിപാടിയുടെ അവതാരിക. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത പരിപാടി ഗംഭീര ടിആര്‍പ്പി നേടി ഓണനാളുകളില്‍ മുന്‍നിര ചാനലുകളെ ഞെട്ടിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയ ചാനല്‍ , സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തിയാണ് ഇതിലേക്ക് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. സംപ്രേക്ഷണം ആരഭിച്ചു ചുരുങ്ങിയ സമയം കൊണ്ടാണ് ഫ്ലവേര്‍സ് ചാനല്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഉപ്പും മുളകും ഹാസ്യ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഫ്ലവേഴ്സ് ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡ് ചാനലിന്റെ ഔദ്യോഗിക യൂടുബ് പേജില്‍ ലഭ്യമാണ്. ദേവിക, വൈഷ്ണവി, അനന്യ , സീതാ ലക്ഷ്മി, ശ്രീഹരി, കൃഷ്ണ ദിയ, ജെയ്സന്‍ ഫിലിപ്പ് എന്നിവര്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്നു.

Flowers TV Programs Latest TRP Ratings
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് - ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും…

17 മണിക്കൂറുകൾ ago

ഫാലിമി, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രം, മാർച്ച് 31 വൈകുന്നേരം 4 മണിക്ക്

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി "ഫാലിമി", ഏഷ്യാനെറ്റിൽ…

3 ദിവസങ്ങൾ ago

ഡിജിറ്റൽ വില്ലേജ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ 'ഡിജിറ്റൽ വില്ലേജ്' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള പത്താമത്തെ സിനിമ…

7 ദിവസങ്ങൾ ago

ഉടൻ പണം 5 ഓഡിഷൻ കൊച്ചിയിൽ – മാർച്ച് 22, മെർമെയ്ഡ് ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ

ഉടൻ പണത്തിൻ്റെ അഞ്ചാം വരവ് ഓഡിഷൻസ് ആരംഭിക്കുന്നു - മാർച്ച് 22 കൊച്ചിയിൽ ഒട്ടനവധി മലയാളികളുടെ ജീവിതം തന്നെ മാറ്റി…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ബിഗ് ബോസ് ഫാൻ സോൺ , വരു കളിച്ചു നേടാം – ബിഗ്ഗ് ബോസ് ഷോയുടെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമാകാനുള്ള നിങ്ങളുടെ അവസരം

ഡിസ്നി + ഹോട്ട് സ്ടാറില്‍ ബിഗ് ബോസ് ഫാൻ സോൺ, വരു കളിച്ചു നേടാം ബിഗ് ബോസ് സീസൺ 6…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.