ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും രുചിയുടെ പുതുമകളാൽ ആകർഷിക്കാനും ഒരുങ്ങി ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും സംപ്രേഷണം ആരംഭിക്കുന്നു.
ഷോയുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടിയത്. പാചകവും തമാശയും കൈകോർക്കുന്ന ഈ വ്യത്യസ്തമായ എന്റർടെയിൻമെന്റ് ഷോ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.
പ്രമുഖ ചലച്ചിത്രതാരം ഭാവനയുടെ OTT അരങ്ങേറ്റമായ ഈ ഷോയിൽ പ്രശസ്ത ഷെഫ് നളൻ ഭാവനയോടൊപ്പം ജഡ്ജായി എത്തുന്നു. ഹാസ്യവും പാചകവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരനിരയാണ് ഈ ഷോയുടെ പ്രധാന ആകർഷണം. അൻസിബ ഹസ്സൻ, ശബരീഷ് വർമ്മ, സുചിത്ര, സാബുമോൻ, അനുമോൾ, ഹംഗ്രി മഹി, സന്ധ്യാമ്മ, ജിയോ ജോസഫ്, എവിൻ-കെവിൻ, ഡെയ്ൻ ഡേവിസ്, മീനാക്ഷി രവീന്ദ്രൻ, അശ്വിൻ വിജയൻ, നെവിൻ, സുബിൻ ടാർസൻ, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവർ കുക്കുകളായും കൊമേഡിയൻമാരായും എത്തുന്നു.
ഒന്നും മുൻകൂട്ടി കണക്കാക്കാനാവാത്ത, ഓരോ നിമിഷവും അപ്രതീക്ഷിത വഴിത്തിരിവുകളും സർപ്രൈസുകളും നിറഞ്ഞ അനുഭവമായിരിക്കും ‘കോമഡി കുക്ക്സ്’. പാചകത്തിലെ പുതിയ പരീക്ഷണങ്ങളും ഹാസ്യത്തിന്റെ പുതുവൈഭവവും ഒരുമിച്ച് അനുഭവിക്കാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കുന്ന ഒരു പ്രത്യേക വേദിയായിരിക്കും ഈ ഷോ.
ഏപ്രിൽ 18 മുതൽ എല്ലാ ശനി-ഞായർ ദിവസങ്ങളിലും, പുതിയ എപ്പിസോഡുകളുമായി ‘കോമഡി കുക്ക്സ്’ ജിയോഹോട്ട്സ്റ്റാറിലൂടെ എത്തും. അതേസമയം, ഏഷ്യാനെറ്റിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും. അതോടൊപ്പം, ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ‘സ്റ്റാർ സിംഗർ സീസൺ 10’ ഏപ്രിൽ 18 മുതൽ ശനി-ഞായർ ദിവസങ്ങളിൽ രാത്രി 7.30 ന് സംഗീത വിസ്മയം തീർക്കാൻ എത്തുന്നു.
ചിരിയുടെയും രുചിയുടെയും ഈ പുതിയ യാത്രയിലേക്ക് സ്വാഗതം… ‘കോമഡി കുക്ക്സ്’ — നിങ്ങൾ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം!
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
This website uses cookies.
Read More