ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര ശൂരൻ ലോകവ്യാപകമായി അൻപത്തി രണ്ടു കൊടിയില്പരം രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ചിയാൻ വിക്രം പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചു സംസാരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വീര ധീര ശൂരൻ ചിത്രത്തിന് ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച പ്രിയപ്പെട്ട പ്രേക്ഷകരോടും ഫാൻസുകാരോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു, പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആരാധകർ നൽകിയ സ്നേഹം ഏറെ വലുതാണെന്നും, ചിത്രത്തിന്റെ വൻ വിജയത്തിന് പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പ് തുടരുന്ന ചിയാൻ ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്. കേരളത്തിൽ നൽകിയ വൻ സ്വീകാര്യതക്ക് നന്ദി അർപ്പിച്ച് അദ്ദേഹം ഇന്നലെ കോഴിക്കോട് നടന്ന സക്സസ് ഇവെന്റിലും തിയേറ്റർ വിസിറ്റിലും പങ്കെടുത്തു.തമിഴ്നാട്ടിലേതു പോലെ തന്നെ ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് , ഹൗസ്ഫുൾ ഷോകൾ നൽകിയ കേരളത്തിലെ ഓരോ പ്രേക്ഷകരോടും ചിയാൻ നന്ദി പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തിയ എസ് ജെ സൂര്യയും കോഴിക്കോട് നടന്ന പരിപാടിയിൽ ചിയാൻ വിക്രമിനോടൊപ്പം ഉണ്ടായിരുന്നു. പ്രേക്ഷകാഭ്യാർത്ഥന പ്രകാരം വാരാന്ത്യത്തിൽ കൂടുതൽ സ്ക്രീനുകൾ വീര ധീര ശൂരന്റെ പ്രദർശനത്തിനായി ആഡ് ചെയ്യുന്നുണ്ട്.
ചിയാൻ വിക്രമിന്റെ മാസ്മരിക അഭിനയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രത്തിൽ എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ മനോഹരമായ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More