എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ ഏഷ്യാനെറ്റ്‌

ടെലികാസ്റ്റിന് മുൻപ് ബിഗ് ബോസ് വിവരങ്ങൾ ചോർന്നുവിടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മോഹൻലാൽ

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

കാത്തിരിപ്പിന്റെ രസം നമുക്ക് കളയാതിരിക്കാം , ബിഗ് ബോസ് മലയാളം സീസൺ 7

Mohanlal – Bigg Boss Season 7 Malayalam

ബിഗ് ബോസ് മലയാളം സീസൺ 7 എപ്പിസോഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ വിവരങ്ങൾ — ടെലികാസ്റ്റിന് മുൻപായി ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചോർന്നുവിടുന്നുവെന്ന ആരോപണത്തെ തുടർന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ കടുത്ത മുന്നറിയിപ്പ് നൽകി.

Advertisements

വീക്കെൻഡ് എപ്പിസോഡിന് മുന്നോടിയായി പുറത്തിറങ്ങിയ പ്രൊമോയിലാണ് മോഹൻലാൽ ഈ പ്രതികരണം രേഖപ്പെടുത്തിയത്. “ഒരു സസ്പെൻസ് ത്രില്ലർ മൂവി കാണുമ്പോൾ അതിന്റെ ക്ലൈമാക്സ് വിളിച്ച് പറഞ്ഞ് രസം കളയുന്നവരെപ്പോലെയാണ് ഇവർ” എന്ന് അദ്ദേഹം താരതമ്യം ചെയ്തു.

“ഒരു സസ്പെൻസ് ത്രില്ലർ മൂവി ആസ്വദിച്ച് കാണുമ്പോൾ അതിന്റെ ക്ലൈമാക്സ് വിളിച്ച് പറഞ്ഞ് രസം കളയുന്നവർ നമുക്കിടയിലുണ്ടാകും. ഞാൻ പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയിലെ ചില രസംകൊല്ലികളെ കുറിച്ചാണ്. ധാരളം പ്രേക്ഷകർ ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പക്ഷേ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഊഹാപോഹങ്ങളുടെയും ചോർത്തിയെടുക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ടെലികാസ്റ്റിന് മുൻപേ വിവരങ്ങൾ പുറത്തുവിടുന്നു. അത് പ്രേക്ഷകരുടെ ആസ്വാദനാനുഭവം കളയുന്നു,” മോഹൻലാൽ പറഞ്ഞു.

അദ്ദേഹം തുടർന്നു പറഞ്ഞു : “പ്രേക്ഷകരുടെ പരാതികൾ വളരെ ശരിയാണ്. എന്നാൽ സോഷ്യൽ മീഡിയ വഴി ഈ ഷോയെ ഉപജീവനമാർഗമാക്കിയവർ തന്നെയാണ് അതിനെതിരെ പ്രവർത്തിക്കുന്നത് എന്നതാണ് വാസ്തവം. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് അതിനെ കൃത്യമായി നിയന്ത്രിക്കാനും തടയാനും ഞങ്ങൾക്കറിയാം. അത് ഞങ്ങൾ ചെയ്തിരിക്കും. കാത്തിരിപ്പിന്റെ രസം നമുക്ക് കളയാതിരിക്കാം.”

മോഹൻലാലിന്റെ ഈ പ്രസ്താവന, സോഷ്യൽ മീഡിയയിൽ അനധികൃതമായ വിവര ചോർച്ചയും ഊഹാപോഹങ്ങളുമുള്ള പോസ്റ്റുകൾ വർധിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പായി 2 / 2 വിലയിരുത്തപ്പെടുന്നു. ബിഗ് ബോസ് മലയാളം ടീം ഇതുസംബന്ധിച്ച് കഠിന നടപടികൾ പരിഗണിക്കുന്നുവെന്നതായും വിവരം.

Bigg Boss Malayalam Season 7 On Asianet
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

2 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

3 ആഴ്ചകൾ ago

പ്രതിച്ഛായ ഓടിടി റിലീസ് , ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…

3 ആഴ്ചകൾ ago

മികച്ച അഭിപ്രായം നേടിയ “നാല്പതുകളിലെ പ്രണയം” ഒടിടി യിൽ

Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…

3 ആഴ്ചകൾ ago

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…

4 ആഴ്ചകൾ ago

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More